---
title: " തൃശ്ശൂരിൽ എട്ടുപേർക്ക് ദാരുണാന്ത്യം; കാർ നിർത്തിയിട്ട ലോറിയിലേക്ക് പാഞ്ഞുകയറി; കാറിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു "
english_title: "Thrissur Accident: Eight Killed After Car Crashes Into Parked Lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381156/thrissur-kaipamangalam-car-accident-eight-killed-parked-lorry"
published_at: "2026-09-05T05:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b58f90fceb_thrissur-kaipamangalam-car-accident-eight-killed-parked-lorry.jpg"
keywords: ["Kaipamangalam accident", "Thrissur road accident", "Kerala road accident", "eight killed in Thrissur", "National Highway 66 accident"]
---

#  തൃശ്ശൂരിൽ എട്ടുപേർക്ക് ദാരുണാന്ത്യം; കാർ നിർത്തിയിട്ട ലോറിയിലേക്ക് പാഞ്ഞുകയറി; കാറിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു 

> **Lead Summary:** തൃശ്ശൂർ: ദേശീയപാത 66-ൽ എട്ടുപേർക്ക് ദാരുണാന്ത്യം. കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു . തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്ന് സംശയം. ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് അപകടം. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്.

## Article Content

തൃശ്ശൂർ: ദേശീയപാത 66-ൽ എട്ടുപേർക്ക് ദാരുണാന്ത്യം. കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു . തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്ന് സംശയം. ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് അപകടം. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്.

മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്. മരിച്ചവർ തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്ന് സംശയിക്കുന്നു. ഡിണ്ടിഗലിലെ പി.എസ്.എൻ.എ. എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ ഐ.ഡി. കാർഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.

നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽനിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. എട്ടു മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381156/thrissur-kaipamangalam-car-accident-eight-killed-parked-lorry)