---
title: "കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Missing Man Found Dead in Quarry Pond in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381042/missing-man-lal-krishna-found-dead-quarry-pond-thiruvananthapuram"
published_at: "2026-09-04T07:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a22b5bf834_missing-man-lal-krishna-found-dead-quarry-pond-thiruvananthapuram.jpg"
keywords: ["Missing Man", "Found Dead", "Crime News", "Thiruvananthapuram News"]
---

# കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം നെടുമം വട്ടവിള വീട്ടിൽ ലാൽ കൃഷ്ണ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം നെടുമം വട്ടവിള വീട്ടിൽ ലാൽ കൃഷ്ണ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാപിതാക്കളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞ ലാൽ കൃഷ്ണ കുന്നുംപാറ മഠത്തിൽ എത്തുകയും അവിടെ സ്ഥിരമായി തങ്ങുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലാൽ കൃഷ്ണയെ കാണാതായത്.

മൊബൈൽ ഫോണും മറ്റു വസ്തുക്കളും മുറിയിൽ കണ്ടെത്തിയെങ്കിലും ആളെ കാണാതായതോടെ ബന്ധുക്കളും ക്ഷേത്രം ഭാരവാഹികളും ചേർന്ന് കോവളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 7.30 ഓടെ കുന്നുംപാറ പാറമടയിലെ ജലാശയത്തിൽ ലാൽ കൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തി.

വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് മൃതദേഹം കരയിലേക്ക് മാറ്റിയത്. ചെരുപ്പ് പാറപ്പുറത്ത് വച്ച നിലയിലായിരുന്നതിനാൽ ചാടിയതാവാൻ സാധ്യതയെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.

പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു. അതേസമയം യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

**English Summary:**

A 36-year-old man, Lal Krishna of Vattavila House in Nedumam, Kovalam, was found dead in a quarry pond at Kunnumpara in Thiruvananthapuram. He had gone missing after Tuesday afternoon. His mobile phone and other belongings were found in his room, following which relatives and temple authorities informed Kovalam police. The body was found around 7:30 am today and was recovered by a fire force unit from Vizhinjam. Police’s preliminary assessment is that he may have jumped into the pond, based on his footwear being found on the rocks. The exact cause of death will be known after the post-mortem report. Locals reportedly said he had mental health problems.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381042/missing-man-lal-krishna-found-dead-quarry-pond-thiruvananthapuram)