---
title: "കണ്ണൂരിൽ ഭാര്യ വിവാഹമോചന കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകന്റെ പ്രതികാരം"
english_title: "Man slashes mother in law car tire after wife files divorce in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381030/man-slashes-mother-in-law-car-tire-after-wife-files-divorce-kannur"
published_at: "2026-09-03T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99abc195289_man-slashes-mother-in-law-car-tire-after-wife-files-divorce-kannur.jpg"
keywords: ["Pariyaram Police", "CCTV Footage", "Car Vandalism", "Divorce Dispute"]
---

# കണ്ണൂരിൽ ഭാര്യ വിവാഹമോചന കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകന്റെ പ്രതികാരം

> **Lead Summary:** **കണ്ണൂർ: **ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിലുള്ള പ്രകോപനത്താൽ അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകന്റെ പ്രതികാരം. കണ്ണൂർ പരിയാരം പിലാത്തറയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. പെരുന്തട്ട സ്വദേശിനി ലീന സുകുമാരന്റെ ഉടമസ്ഥതയിലുള്ള കാറാണ് അഞ്ചാംപീടിക ചിറക്കുറ്റി സ്വദേശിയായ ദീപക് കുത്തിക്കീറി നശിപ്പിച്ചത്.

## Article Content

**കണ്ണൂർ: **ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിലുള്ള പ്രകോപനത്താൽ അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകന്റെ പ്രതികാരം. കണ്ണൂർ പരിയാരം പിലാത്തറയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. പെരുന്തട്ട സ്വദേശിനി ലീന സുകുമാരന്റെ ഉടമസ്ഥതയിലുള്ള കാറാണ് അഞ്ചാംപീടിക ചിറക്കുറ്റി സ്വദേശിയായ ദീപക് കുത്തിക്കീറി നശിപ്പിച്ചത്.

പിലാത്തറ റോയൽ കോംപ്ലക്സ് പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിന് നേരെ സെപ്തംബർ ഒന്നിന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ആക്രമണം നടന്നത്. വാഹനം ആക്രമിക്കുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഹെൽമെറ്റും മഞ്ഞ നിറത്തിലുള്ള റെയിൻകോട്ടും ധരിച്ചെത്തിയ ദീപക്, പാർക്കിങ്ങിൽ കിടന്ന കാറിന്റെ ടയർ കുത്തിക്കീറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ കാറുടമയായ ലീന സുകുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിൽ തനിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമായി 20,000 രൂപ വേണമെന്ന് കാറുടമ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദീപകിന്റെ ഭാര്യ ആര്യ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തതാണ് ഇയാളെ ഇത്തരം ഒരു ആക്രമണത്തിന് പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

**English Summary:**

In a retaliatory act after his wife filed for divorce, a man slashed the tires of his mother-in-law's car in Pariyaram, Kannur. The suspect, Deepak from Chirakkutti, targeted the car owned by Leena Sukumaran at Pilathara Royal Complex. CCTV footage captured Deepak wearing a helmet and yellow raincoat while committing the act. Following a complaint from Leena seeking Rs 20,000 in compensation, Pariyaram police registered a case. Authorities stated that the act was provoked by the divorce suit filed by Deepak's wife, Arya.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381030/man-slashes-mother-in-law-car-tire-after-wife-files-divorce-kannur)