---
title: "രക്തക്കറ കാട്ടിയ വഴിത്തിരിവ്; സേലത്ത് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിൽ ഉപേക്ഷിച്ചു, ഭാര്യയും സുഹൃത്തും അറസ്റ്റിൽ"
english_title: "Salem Murder Case: Wife and Friend Arrested for Killing Husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381029/salem-murder-case-wife-and-friend-arrested-for-husband-killing"
published_at: "2026-09-03T22:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99a97a3ff5a_salem-murder-case-wife-and-friend-arrested-for-husband-killing.jpg"
keywords: ["Salem Murder Case", "Crime News", "Murder Case"]
---

# രക്തക്കറ കാട്ടിയ വഴിത്തിരിവ്; സേലത്ത് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിൽ ഉപേക്ഷിച്ചു, ഭാര്യയും സുഹൃത്തും അറസ്റ്റിൽ

> **Lead Summary:** **സേലം: **തമിഴ്‌നാട്ടിലെ സേലം ഓമല്ലൂരിൽ ഇഷ്ടിക വ്യാപാരിയായ ഭർത്താവിനെ കൊലപ്പെടുത്തി കാറിനുള്ളിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും സുഹൃത്തും അറസ്റ്റിലായി. വെളഗൗണ്ടന്നൂർ സ്വദേശിനിയായ ഭാര്യ സുജിതശ്രീ , ഇവരുടെ സുഹൃത്ത് സന്തോഷ് രാജ് എന്നിവരെയാണ് ഓമല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**സേലം: **തമിഴ്‌നാട്ടിലെ സേലം ഓമല്ലൂരിൽ ഇഷ്ടിക വ്യാപാരിയായ ഭർത്താവിനെ കൊലപ്പെടുത്തി കാറിനുള്ളിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും സുഹൃത്തും അറസ്റ്റിലായി. വെളഗൗണ്ടന്നൂർ സ്വദേശിനിയായ ഭാര്യ സുജിതശ്രീ , ഇവരുടെ സുഹൃത്ത് സന്തോഷ് രാജ് എന്നിവരെയാണ് ഓമല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ഭൂപതിക്ക് (45) സന്തോഷ് രാജുമായുള്ള സുജിതശ്രീയുടെ ബന്ധത്തെച്ചൊല്ലി എതിർപ്പുണ്ടായിരുന്നെന്നും ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ സുജിതശ്രീയുടെ 13 വയസ്സുള്ള മകനും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

ഓമല്ലൂർ-ശങ്കരി റോഡിലെ ആറ്റുകാർന്നൂർ സഹകരണ ബാങ്കിന് സമീപത്തുനിന്നാണ് ഭൂപതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അജ്ഞാത സംഘം ഭൂപതിയെ കൊലപ്പെടുത്തി 12 പവൻ സ്വർണം കവർന്നു എന്നായിരുന്നു സുജിതശ്രീ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. എന്നാൽ, കേസിന്റെ ഭാഗമായി അന്വേഷണസംഘം ഭൂപതിയുടെ വീട് സന്ദർശിച്ചപ്പോൾ വീട്ടിനുള്ളിൽ രക്തക്കറകൾ കണ്ടെത്തിയതോടെയാണ് സംശയം ഭാര്യയിലേക്ക് നീണ്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് ഭൂപതിയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ഓമല്ലൂർ ഇൻസ്‌പെക്ടർ എസ്. എം. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടിനുള്ളിൽ വെച്ച് ഭൂപതിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുജിതശ്രീ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സന്തോഷിന്റെയും മകന്റെയും സഹായത്തോടെയാണ് മൃതദേഹം കാറിനുള്ളിൽ ഉപേക്ഷിച്ചതെന്നും ഇവർ മൊഴി നൽകി. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

**English Summary:**

The Omalur police in Salem, Tamil Nadu, arrested Sujithashree (31) and her friend Santhosh Raj for the murder of her husband, Bhupathi (45), a brick trader. Bhupathi's body was found abandoned inside a car near Attukarnur Cooperative Bank. Police reported that the murder occurred after Bhupathi questioned his wife's relationship with Santhosh. Sujithashree initially claimed unknown attackers killed him and stole 12 sovereigns of gold, but police grew suspicious after finding bloodstains in their home. During interrogation led by Inspector S. M. Shanmugam, she confessed to the crime, involving her 13-year-old son as well.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381029/salem-murder-case-wife-and-friend-arrested-for-husband-killing)