---
title: "ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്"
english_title: "Two Youths Die After Stolen Bike Accident in Alappuzha, One Seriously Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380918/two-youths-die-stolen-bike-accident-alappuzha"
published_at: "2026-09-03T07:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98d3c7eb2ab_two-youths-die-stolen-bike-accident-alappuzha.jpg"
keywords: ["Bike Accident", "Stolen Bike", "Alappuzha Accident    Death"]
---

# ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

> **Lead Summary:** ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

## Article Content

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റേതെങ്കിലും വാഹനത്തില്‍ ഇടിച്ചാണോ, ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല.

ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കയ്യിലായിരുന്നുവെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ബൈക്ക് മോഷണം പോയത് എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

**English Summary:**

Alappuzha: Two youths died and another was seriously injured after a stolen motorcycle met with an accident at Kaichundimukku in Alappuzha early today. Police said all three people on the bike were under 25 years of age. Two died at the scene, while the injured person was admitted to hospital. It is not clear whether the motorcycle collided with another vehicle or overturned after losing control. Police contacted the bike’s actual owner, who told them that the motorcycle had been in someone else’s possession. There is no clarity yet on when the bike was stolen. Police have started an investigation into the circumstances of the accident and the motorcycle’s ownership and theft.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380918/two-youths-die-stolen-bike-accident-alappuzha)