---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് കുത്തേറ്റു, സ്പെഷ്യൽ സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദ്ദനം"
english_title: "Kannur Central Jail Clash: KAPA Prisoner Injured in Stabbing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380385/kannur-central-jail-kapa-prisoner-stabbing"
published_at: "2026-08-30T06:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a937dfd0f261_kannur-central-jail-kapa-prisoner-stabbing.jpg"
keywords: ["Kannur Central Jail", "KAPA Act", "Prison Clash", "Kannur", "Jail Violence"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് കുത്തേറ്റു, സ്പെഷ്യൽ സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദ്ദനം

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് അക്രമത്തിൽ കുത്തേറ്റത്.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് അക്രമത്തിൽ കുത്തേറ്റത്.

എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. കുത്തേറ്റ മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ജയിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരന്റെ മർദ്ദനവുമുണ്ടായി. ഒരു പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചത്.

28-ാം തീയതി രാവിലെ 7:30 ഓടെയായിരുന്നു സംഭവം. ഭക്ഷണത്തിന് ശേഷം കഴിക്കേണ്ട ഗുളിക, ഭക്ഷണത്തിന് മുൻപായി നൽകണമെന്ന് സുഹൈൽ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

ഇത് മുൻകൂട്ടി നൽകാൻ കഴിയില്ലെന്ന് അവിടെയുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതോടെ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സുഹൈൽ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. സുഹൈലിനെതിരെ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

**English Summary: **

Kannur Central Jail witnessed a clash between prisoners detained under the KAPA Act, in which Kottayam native Manu was injured in a stabbing. Ernakulam native Appu, another KAPA detainee, is reportedly accused of stabbing him. Manu was immediately admitted to Kannur Government Medical College Hospital. Separately, an assistant prison officer was allegedly assaulted by Suhail, a remand prisoner in a sexual assault case, at Kannur Special Sub Jail around 7:30 am on August 28. A dispute reportedly began over the timing of a tablet, and Town Police registered a case against Suhail.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380385/kannur-central-jail-kapa-prisoner-stabbing)