---
title: "നൂഡിൽസ് വാങ്ങാൻ  പോയ ഏഴാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി; മൂന്ന് പേർ അറസ്റ്റിൽ, പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും "
english_title: "Three Teenagers Arrested in Ghaziabad Minor Abduction and Assault Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380283/three-teenagers-arrested-ghaziabad-minor-abduction-assault-case"
published_at: "2026-08-29T07:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9239302b274_three-teenagers-arrested-ghaziabad-minor-abduction-assault-case.jpg"
keywords: ["Sexual Abuse", "Crime News", "Child Safety"]
---

# നൂഡിൽസ് വാങ്ങാൻ  പോയ ഏഴാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി; മൂന്ന് പേർ അറസ്റ്റിൽ, പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും 

> **Lead Summary:** ഗാസിയാബാദ്: 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി.

## Article Content

ഗാസിയാബാദ്: 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി.

വേവ് സിറ്റിയിലാണ് സംഭവം. വീടിന് സമീപത്തെ കടയിൽ നിന്ന് നൂഡിൽസ് വാങ്ങാനായി പോയ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ഉച്ചസമയത്താണ് സംഭവം നടന്നത്.

കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും മറ്റ് രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ പത്താം ക്ലാസ് വിദ്യാർഥിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് അറിയിച്ചത്.

ആളൊഴിഞ്ഞ വീട്ടിൽവച്ചാണ് പെൺകുട്ടിക്കെതിരെ അതിക്രമം നടന്നതെന്നാണ് പൊലീസിന് നൽകിയ പരാതിയിലുള്ളത്. സംഭവത്തിന് പിന്നാലെ കുട്ടി വീട്ടിൽ തിരിച്ചെത്തി. വീട്ടിലെത്തിയ കുട്ടിയോട് വൈകിയതിന്റെ കാരണം ചോദിച്ചപ്പോഴാണ് കുട്ടി തനിക്ക് നേരിട്ട അതിക്രമത്തെക്കുറിച്ച് മാതാവിനോട് പറയുന്നത്.

തുടർന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.  ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

**English Summary:**

Three teenagers have been arrested in Ghaziabad in connection with the alleged abduction and sexual assault of a 13-year-old girl, police said. Two of the accused are minors. The Class 7 student had gone to a nearby shop in Wave City to buy noodles when, according to police, a Class 10 student from her school and two others took her to the relative’s vacant house of the Class 10 student. The alleged assault took place there. After returning home, the girl disclosed the incident when her mother asked why she was late. Her mother then filed a police complaint, following which the arrests were made.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380283/three-teenagers-arrested-ghaziabad-minor-abduction-assault-case)