---
title: "ഓവർടേക്കിംഗിനിടെ നിയന്ത്രണം വിട്ടു; കെഎസ്ആർടിസി ബസ്സിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി വൻ അപകടം; 15 പേർക്ക് പരിക്കേറ്റു"
english_title: " KSRTC Bus Petrol Tanker Lorry Collision At Vattapara MC Road 15 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380153/ksrtc-bus-petrol-tanker-collision-vattapara-mc-road-15-injured"
published_at: "2026-08-28T08:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90fc089b8e1_ksrtc-bus-petrol-tanker-collision-vattapara-mc-road-15-injured.jpg"
keywords: ["KSRTC Accident", "MC Road", "Vattapara Accident", "Tanker Lorry Accident"]
---

# ഓവർടേക്കിംഗിനിടെ നിയന്ത്രണം വിട്ടു; കെഎസ്ആർടിസി ബസ്സിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി വൻ അപകടം; 15 പേർക്ക് പരിക്കേറ്റു

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം വട്ടപ്പാറ കണക്കോടിൽ എംസി റോഡിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ്സിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം 15 പേർക്ക് പരിക്കേറ്റു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം വട്ടപ്പാറ കണക്കോടിൽ എംസി റോഡിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ്സിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം 15 പേർക്ക് പരിക്കേറ്റു.

തമ്പാനൂരിൽ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന ബസ്സും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുമാണ് രാത്രി 11 മണിയോടെ അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ശക്തമായ കൂട്ടിയിടിയിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് എംസി റോഡിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

English Summary:

KSRTC bus and Bharat Petroleum tanker lorry collided at Kanakkode, Vattapara on MC Road at 11 pm. Fast passenger bus from Thampanoor to Kilimanoor collided with tanker coming to Thiruvananthapuram while overtaking. 15 people including 10 passengers injured, not serious. Both vehicles damaged, traffic blocked briefly. Locals and police conducted rescue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380153/ksrtc-bus-petrol-tanker-collision-vattapara-mc-road-15-injured)