---
title: "ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "Palakkad Onam Celebration: 27-Year-Old Dies After Collapsing Following Tug-of-War"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380139/palakkad-onam-celebration-youth-dies-after-tug-of-war"
published_at: "2026-08-28T06:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90d6f49aea0_palakkad-onam-celebration-youth-dies-after-tug-of-war.jpg"
keywords: ["Youth Death", "Onam Celebration", "Tug of War", "Palakkad News"]
---

# ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** ശ്രീകൃഷ്ണപുരം: പാലക്കാട് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ ആണ് ദാരുണമായി മരണപ്പെട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.

## Article Content

ശ്രീകൃഷ്ണപുരം: പാലക്കാട് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ ആണ് ദാരുണമായി മരണപ്പെട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.

നാട്ടിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തിൽ പ്രവീൺകുമാർ പങ്കെടുത്തിരുന്നു. മത്സരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം പാടത്ത് മാറിയിരുന്നു. ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ചേർന്ന് പ്രവീൺകുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷത്തിനിടെ ഉണ്ടായ യുവാവിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.

**English Summary:**

Sreekrishnapuram: Praveenkumar (27), a native of Kothakurssi in Palakkad, died after collapsing following a tug-of-war competition held as part of Onam celebrations. The incident occurred at Punchappadam in Sreekrishnapuram yesterday evening. Praveenkumar had participated in the local Onam celebration tug-of-war. After the competition, he felt unwell and moved aside in the field before suddenly collapsing. Those accompanying him immediately took him to a nearby hospital, but his life could not be saved. His unexpected death has left relatives, friends and local residents in shock.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380139/palakkad-onam-celebration-youth-dies-after-tug-of-war)