---
title: "പുലർച്ചെ ദാരുണാപകടം ....! പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, പിന്നാലെ ആളിക്കത്തി തീ; ഡ്രൈവർ വെന്തുമരിച്ചു "
english_title: "Driver Dies After Two Lorries Collide and Catch Fire in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380091/driver-dies-lorry-collision-fire-mundur-kanjikulam-palakkad"
published_at: "2026-08-27T07:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fa0ba0b008_driver-dies-lorry-collision-fire-mundur-kanjikulam-palakkad.jpg"
keywords: ["Palakkad Accident", "Accident Fire Death", "Accident Death", "Palakkad Lorry Accident"]
---

# പുലർച്ചെ ദാരുണാപകടം ....! പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, പിന്നാലെ ആളിക്കത്തി തീ; ഡ്രൈവർ വെന്തുമരിച്ചു 

> **Lead Summary:** പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു. തിരൂർക്കാട് സ്വദേശി നാസർ ആണ് മരിച്ചത്.

## Article Content

പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു. തിരൂർക്കാട് സ്വദേശി നാസർ ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു.

അപകടത്തെ തുടർന്ന് ലോറികൾക്ക് തീപിടിക്കുകയും തീ അതിവേഗം ആളിപ്പടരുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. തീ പൂർണമായും അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്.

തുടർന്ന് നാസറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

**English Summary:**

A driver died after two lorries collided and caught fire at Kanjikulam in Mundur on the Palakkad–Kozhikode National Highway early today. Nasar (29), a native of Thirurkkad, died in the accident. A container lorry and another lorry collided around 5:45 a.m., following which the vehicles caught fire. Fire and Rescue Services personnel reached the spot and extinguished the blaze before taking Nasar out. His body was shifted to Palakkad District Hospital. Traffic on the highway was disrupted for a considerable time following the accident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380091/driver-dies-lorry-collision-fire-mundur-kanjikulam-palakkad)