---
title: "കടം നൽകിയില്ല, രാത്രി വീടുകയറി ആക്രമണം; വീട്ടുകാരെ ഭീഷണിപ്പെടുത്തി ഐഫോൺ കവർന്ന സംഘം പിടിയിൽ"
english_title: "Three Arrested for Alleged iPhone Robbery at House in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380088/three-arrested-iphone-robbery-thiruvananthapuram-valiyarthala"
published_at: "2026-08-27T07:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f9a6c0452b_three-arrested-iphone-robbery-thiruvananthapuram-valiyarthala.jpg"
keywords: ["IPhone Robbery", "Theft Case", "Thiruvananthapuram News", "Police Case"]
---

# കടം നൽകിയില്ല, രാത്രി വീടുകയറി ആക്രമണം; വീട്ടുകാരെ ഭീഷണിപ്പെടുത്തി ഐഫോൺ കവർന്ന സംഘം പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രിയോടെ ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് ഐഫോൺ കവർന്നത്.

ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. എടയ്‌ക്കോടുവെച്ചാണ് നരുവാമൂട് പോലീസ് സംഘത്തെ അറസ്റ്റുചെയ്തത്. പണം കടം നൽകാത്തതിലുള്ള വിരോധം കവർച്ചയ്ക്ക് കാരണമായെന്നാണ് വിവരം.

ലിബിൻ പോക്‌സോ ഉൾപ്പെടെ അഞ്ചുകേസുകളിൽ പ്രതിയാണ്. മറ്റൊരു പ്രതിയായ ആശിഷ് പത്തോളം കേസുകളിലും പ്രതിയാണ്. മെഡിക്കൽ കോളേജിൽനിന്ന് മൊബൈൽ ഫോൺ തട്ടിയ കേസിലും ആശിഷ് പ്രതിയാണ്.

**English Summary:**

Three people, identified as Libin, Akshay and Ashish, were arrested by Naruvamoodu police in connection with an alleged iPhone robbery at the house of a person named Sreehari in Valiyarthala, Thiruvananthapuram. According to the police, the three-member group allegedly trespassed into the house, created a threatening atmosphere and took the iPhone after threatening the family members. Police arrested the three at Edaykkode. Police said the alleged motive was resentment over not being given money as a loan. Libin is allegedly an accused in five cases, including a POCSO case, while Ashish is allegedly involved in around ten cases and is also an accused in a mobile phone theft case at the Medical College.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380088/three-arrested-iphone-robbery-thiruvananthapuram-valiyarthala)