---
title: "കുറവിലങ്ങാട് ഡിഗ്രി വിദ്യാർഥി കിണിറ്റിൽ വീണ് മരിച്ചു"
english_title: "Degree Student Dies After Falling Into Well in Kuravilangad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380078/kuravilangad-degree-student-dies-after-falling-into-well"
published_at: "2026-08-26T22:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f163528444_kuravilangad-degree-student-dies-after-falling-into-well.jpg"
keywords: ["Student Death", "Accident Death", "Kottayam News"]
---

# കുറവിലങ്ങാട് ഡിഗ്രി വിദ്യാർഥി കിണിറ്റിൽ വീണ് മരിച്ചു

> **Lead Summary:** കോട്ടയം: കുറവിലങ്ങാട് ഡിഗ്രി വിദ്യാർഥി കിണിറ്റിൽ വീണ് മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഡിഗ്രി വിദ്യാർഥി തോട്ടുവ നായരുമലയിൽ സോളമൻ ആണ് മരിച്ചത്. രാവിലെ 11മണിയോടെയായിരുന്നു സംഭവം.

## Article Content

കോട്ടയം: കുറവിലങ്ങാട് ഡിഗ്രി വിദ്യാർഥി കിണിറ്റിൽ വീണ് മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഡിഗ്രി വിദ്യാർഥി തോട്ടുവ നായരുമലയിൽ സോളമൻ ആണ് മരിച്ചത്. രാവിലെ 11മണിയോടെയായിരുന്നു സംഭവം.

കിണറിൻ്റെ സമീപം നിന്നിരുന്ന സോളമൻ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

ഉടൻ തന്നെ കുറവിലങ്ങാട് പോലീസും നാട്ടുകാരും ചേർന്ന് സോളമനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

**English Summary:**

An 18-year-old degree student of Deva Matha College, Kuravilangad, died after falling into a well at around 11 a.m. The deceased was Solomon of Thottuva, Nayarumala. Police suspect that Solomon may have slipped and fallen into the well while standing nearby. Kuravilangad police and local residents immediately took him to Kuravilangad Taluk Hospital, but he had already died. His body has been kept in the hospital mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380078/kuravilangad-degree-student-dies-after-falling-into-well)