---
title: "നെഞ്ചുനീറി അച്ഛനും അമ്മയും....! 'കാശിക്ക് പോകുന്നു' എന്ന് കുറിപ്പെഴുതിപ്പോയിട്ട് 18 നാൾ, ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും"
english_title: "Missing 17 Year Old Shiva Surya From Chokli Kannur Police To Reach Varanasi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379920/kannur-chokli-missing-17-year-old-shiva-surya-police-varanasi-search"
published_at: "2026-08-25T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d08659ad8a_kannur-chokli-missing-17-year-old-shiva-surya-police-varanasi-search.jpg"
keywords: ["Kannur Missing Boy", "Chokli Shiva Surya", "Kerala Missing Case", "Shiva Surya Missing"]
---

# നെഞ്ചുനീറി അച്ഛനും അമ്മയും....! 'കാശിക്ക് പോകുന്നു' എന്ന് കുറിപ്പെഴുതിപ്പോയിട്ട് 18 നാൾ, ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും

> **Lead Summary:** **കണ്ണൂർ: **ചൊക്ലിയിൽ നിന്നും കാണാതായ 17കാരനായ ശിവസൂര്യയെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

## Article Content

**കണ്ണൂർ: **ചൊക്ലിയിൽ നിന്നും കാണാതായ 17കാരനായ ശിവസൂര്യയെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിൽ ഉണ്ടായ വിഷമത്തെ തുടർന്ന്, കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിവെച്ച ശേഷമാണ് ശിവസൂര്യ കഴിഞ്ഞ ഓഗസ്റ്റ് 8-ാം തീയതി വീടുവിട്ട് ഇറങ്ങിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസങ്ങൾ പിന്നിടുകയാണ്.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം വ്യാപക പരിശോധനകൾ നടത്തിയെങ്കിലും ഇതുവരെ കുട്ടിയെക്കുറിച്ചുള്ള യാതൊരുവിധ സൂചനകളും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വാരണാസിയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. യാത്രയിലുടനീളമുള്ള പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ് സംഘം.

English Summary:

Police will reach Varanasi today to trace 17-year-old Shiva Surya who went missing from Chokli in Kannur. The boy left home on August 8 leaving a note saying Going to Kashi after his mobile phone was taken away. Despite searches across Kerala for 18 days, no clues were found, so police will now examine maximum CCTV footage in Varanasi.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379920/kannur-chokli-missing-17-year-old-shiva-surya-police-varanasi-search)