---
title: "400 കോടി കടക്കുമോ?, ഓണക്കച്ചവടം പൊടിപൊടിച്ച് സപ്ലൈകോ; 33 ദിവസംകൊണ്ട് വിറ്റുവരവ് 391 കോടി രൂപ"
english_title: "Supplyco Records Rs 391 Crore Sales In 33 Days During Onam Season"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379900/supplyco-391-crore-sales-33-days-onam-season-record"
published_at: "2026-08-24T22:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c7360d367b_supplyco-391-crore-sales-33-days-onam-season-record.jpg"
keywords: ["Supplyco", "Onam Fair Sales", "Kerala Supplyco Revenue", "Onam 2026"]
---

# 400 കോടി കടക്കുമോ?, ഓണക്കച്ചവടം പൊടിപൊടിച്ച് സപ്ലൈകോ; 33 ദിവസംകൊണ്ട് വിറ്റുവരവ് 391 കോടി രൂപ

> **Lead Summary:** തിരുവനന്തപുരം: സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ. ആ​ഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ആഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്.

## Article Content

തിരുവനന്തപുരം: സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ. ആ​ഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ആഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്.

കഴിഞ്ഞവർഷം ഓണക്കാലത്ത് ആഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 391 കോടി രൂപയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് നാലു കോടി 65 ലക്ഷം രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്നുള്ള വിറ്റു വരവ് മാത്രം 81 ലക്ഷം രൂപയാണ്.

**English Summary:**

Supplyco has achieved a record sales of Rs 391.75 crore in the last 33 days till August 24 noon. Sales from August 1 alone is Rs 320 crore. Last year during Onam, from August 1 to September 4 (35 days) sales was Rs 385 crore. This year, due to rush in Onam fairs and Supplyco outlets, it crossed that figure in 33 days. District fairs including mega trade fairs in Thiruvananthapuram, Kozhikode and Ernakulam contributed Rs 4.65 crore, with Thiruvananthapuram mega fair alone accounting for Rs 81 lakh.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379900/supplyco-391-crore-sales-33-days-onam-season-record)