---
title: "ഓട്ടോറിക്ഷ തട്ടി റോഡിലേക്ക് വീണു, സ്വകാര്യ ബസ് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Bike Rider Dies After Private Bus Runs Over Him In Poochakkal Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379889/poochakkal-bike-rider-dies-private-bus-accident-panavally-alappuzha"
published_at: "2026-08-24T19:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c4de678f9d_poochakkal-bike-rider-dies-private-bus-accident-panavally-alappuzha.jpg"
keywords: ["Poochakkal Accident News", "Bike Accident", "Alappuzha Accident Death", "Private Bus Accident"]
---

# ഓട്ടോറിക്ഷ തട്ടി റോഡിലേക്ക് വീണു, സ്വകാര്യ ബസ് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** പൂച്ചാക്കൽ: പാണാവള്ളി നീലംകുളങ്ങര ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാണാവള്ളി അഞ്ചുതുരുത്ത് കോടാലിച്ചിറ സജീവൻ ആണ് മരിച്ചത്.

## Article Content

പൂച്ചാക്കൽ: പാണാവള്ളി നീലംകുളങ്ങര ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാണാവള്ളി അഞ്ചുതുരുത്ത് കോടാലിച്ചിറ സജീവൻ ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സജീവൻ സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ തട്ടിയതിനെത്തുടർന്ന് ഇദ്ദേഹം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഈ സമയം അരൂക്കുറ്റിയിൽനിന്ന് ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സജീവന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

പരേതനായ കുമാരനാണ് സജീവന്റെ പിതാവ്. ഭാര്യ: കൈരളി. മക്കൾ: സജേഷ്, സനിഷ. മരുമക്കൾ: പ്രവീണ (മാളു), വിനോദ്.

**English Summary:**

A bike rider died tragically after being run over by a private bus near Neelamkulangara Temple in Panavally, Poochakkal. The deceased is Kodali Chira Sajeevan (66) from Anchuthuruth, Panavally. The accident occurred around 10:30 am on Monday when an autorickshaw allegedly hit his bike, throwing him onto the road. A private bus from Arookutty to Cherthala ran over him. He was rushed to a private hospital but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379889/poochakkal-bike-rider-dies-private-bus-accident-panavally-alappuzha)