---
title: "കൊല്ലത്ത് മദ്യലഹരിയിൽ അക്രമം നടത്തിയ മകനെ അച്ഛൻ കുത്തി പരിക്കേൽപ്പിച്ചു; അച്ഛൻ കസ്റ്റഡിയിൽ"
english_title: "Kollam Father Stabs Son During Drunken Violence At Mayyanad Tsunami Flat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379531/kollam-father-stabs-son-drunken-violence-mayyanad-tsunami-flat-case"
published_at: "2026-08-21T21:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8873b1afcc4_kollam-father-stabs-son-drunken-violence-mayyanad-tsunami-flat-case.jpg"
keywords: ["Crime News", "Family Violence", "Stabbed", "Kollam News"]
---

# കൊല്ലത്ത് മദ്യലഹരിയിൽ അക്രമം നടത്തിയ മകനെ അച്ഛൻ കുത്തി പരിക്കേൽപ്പിച്ചു; അച്ഛൻ കസ്റ്റഡിയിൽ

> **Lead Summary:** കൊല്ലം: മദ്യലഹരിയിൽ അക്രമം നടത്തിയ മകനെ അച്ഛൻ കുത്തി പരിക്കേൽപ്പിച്ചു. മയ്യനാട് സാഗരതീരം സുനാമി ഫ്ലാറ്റ് ബ്ലോക്ക് നമ്പർ 7, ഫ്ലാറ്റ് 8ൽ താമസിക്കുന്ന വിനു നാണ് കുത്തേറ്റത്.

## Article Content

കൊല്ലം: മദ്യലഹരിയിൽ അക്രമം നടത്തിയ മകനെ അച്ഛൻ കുത്തി പരിക്കേൽപ്പിച്ചു. മയ്യനാട് സാഗരതീരം സുനാമി ഫ്ലാറ്റ് ബ്ലോക്ക് നമ്പർ 7, ഫ്ലാറ്റ് 8ൽ താമസിക്കുന്ന വിനു നാണ് കുത്തേറ്റത്.

ഇയാളുടെ അച്ഛൻ മരിയൻ (75) ആണ് കുത്തി പരിക്കേൽപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്.

മരിയന്റെ മറ്റൊരു മകൻ 30 ദിവസം മുൻപ് മരണപ്പെട്ടിരുന്നു. ഇന്നലെ അതിന്റെ 30-ാം ദിവസത്തെ പൂജ ചടങ്ങായിരുന്നു. ഇതിന് ശേഷം മദ്യപിച്ച് വീട്ടിലെത്തിയ വിനു ആദ്യം ഭാര്യയെ മർദിച്ചതായാണ് വിവരം.

ഇത് കണ്ട അമ്മ തടസ്സം പിടിച്ചപ്പോൾ അവരെയും മർദിച്ചതായും പൊലീസ് പറയുന്നു. തുടർന്നാണ് മരിയൻ വീട്ടിലെ കത്തി കൊണ്ട് വിനുവിനെ കുത്തിയത് എന്നാണ് പരാതി.

കുത്തേറ്റ വിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനു മദ്യപിച്ച് വീട്ടിൽ സ്ഥിരം ശല്യം ഉണ്ടാക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

In Kollam Mayyanad Sagara Theeram Tsunami Flat Block 7 Flat 8, a 75-year-old man named Mariyan allegedly stabbed and injured his 41-year-old son Vinu who was allegedly creating violence under the influence of alcohol. Police said Vinu returned drunk after the 30th day pooja of his brother who died 30 days ago and allegedly beat his wife and mother. Following this, his father stabbed him with a kitchen knife. Injured Vinu was hospitalized. Iravipuram police have taken his father into custody and registered a case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379531/kollam-father-stabs-son-drunken-violence-mayyanad-tsunami-flat-case)