---
title: " പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല...! വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി"
english_title: "19 Year Old Student Found Dead On Railway Track In Kollam Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379521/kollam-19-year-old-student-death-railway-track-police-investigation"
published_at: "2026-08-21T20:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88635d63c6e_kollam-19-year-old-student-death-railway-track-police-investigation.jpg"
keywords: ["Student Death", "Suicide", "Kollam News", "Train Death"]
---

#  പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല...! വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

> **Lead Summary:** കൊല്ലം: കൊല്ലത്ത് 19-കാരിയായ വിദ്യാർത്ഥിനിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ - പുഷ്പ ദമ്പതികളുടെ മകൾ അഭിരാമി എന്ന ആമി ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

## Article Content

കൊല്ലം: കൊല്ലത്ത് 19-കാരിയായ വിദ്യാർത്ഥിനിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ - പുഷ്പ ദമ്പതികളുടെ മകൾ അഭിരാമി എന്ന ആമി ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

എഴുകോൺ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാവിലെ ക്ലാസിന് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു വിദ്യാർത്ഥിനി എന്നാണ് ബന്ധുക്കൾ പറയുന്നത്.

നെടുമ്പായിക്കും സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം റെയിൽവേ ട്രാക്കിന്റെ ഭാഗത്തായി വിദ്യാർത്ഥിനിയെ സംശയാസ്പദമായ സാഹചര്യത്തിൽ പലരും കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. കാര്യം തിരക്കിയവരോട് പരസ്പര വിരുദ്ധമായി സംസാരിച്ചതായും പ്രദേശവാസികൾ പറയുന്നുണ്ട്.

രാവിലെ 10.30 ഓടെ ട്രാക്കിൽ അപകടം സംഭവിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. രണ്ടുപേർ ഓടിയെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനി വഴങ്ങിയില്ല എന്നും പ്രദേശവാസികൾ പറഞ്ഞു.

ഇത് പ്രദേശവാസികളുടെ മൊഴി മാത്രമാണ്. സംഭവത്തിൽ എഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നുവരികയാണ്.

പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് വിദ്യാർത്ഥിനിയെ കണ്ടവരിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ട് തോന്നുമ്പോൾ സഹായം തേടുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056)English Summary:***

A 19-year-old student named Abhirami alias Aami was found dead on the railway track near Nedumpayikk and St. George Orthodox Church in Kollam. She is the daughter of Vijayan and Pushpa of Vijay Bhavan at Karuvelil Puthan Nada. Police said she had left home for class in the morning. Locals said they saw her near the track in suspicious circumstances around 10.30 am. Ezhukone police completed inquest and shifted the body to Parippally Medical College mortuary for postmortem. Investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379521/kollam-19-year-old-student-death-railway-track-police-investigation)