---
title: "കോഴിക്കോട്ടെ 'കുട്ടി സഖാവി'നെ കാണാനില്ല...! വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ"
english_title: "Meta Disables Instagram Account Of Viral Child Star Mohammed Siyan From Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378771/meta-disables-mohammed-siyan-instagram-account-kozhikode"
published_at: "2026-08-16T12:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a815f496a1e6_meta-disables-mohammed-siyan-instagram-account-kozhikode.jpg"
keywords: ["Meta", "Instagram", "Mohammed Siyan", "Kutti Sakhav", "CMO Kerala"]
---

# കോഴിക്കോട്ടെ 'കുട്ടി സഖാവി'നെ കാണാനില്ല...! വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ

> **Lead Summary:** **കോഴിക്കോട്: **ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ കുട്ടി താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടും മെറ്റ പൂട്ടി. 'കുട്ടി സഖാവ്' എന്ന പേരില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് പൂട്ടിയത്. കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് നീക്കിയത്.

## Article Content

**കോഴിക്കോട്: **ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ കുട്ടി താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടും മെറ്റ പൂട്ടി. 'കുട്ടി സഖാവ്' എന്ന പേരില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് പൂട്ടിയത്. കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് നീക്കിയത്.

വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍ കമന്റ് ഇട്ടിരുന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസും വീഡിയോ നേടിയിരുന്നു. അക്കൗണ്ട് തിരിച്ചു കിട്ടാന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അടുത്തിടെ നിരവധി വാര്‍ത്താ പേജുകളും പോസ്റ്റുകളും മെറ്റ നീക്കം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി. പോസ്റ്റുകള്‍ നീക്കിയതുമായി ബന്ധപ്പെട്ട് കേരള പൊലീസ് മെറ്റയോട് വിവരം തേടിയിട്ടുണ്ട്.ഫേസ്ബുക്ക് പോസ്റ്റുകള്‍ മെറ്റ നീക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രാഷ്ട്രീയ വിമര്‍ശന സ്വഭാവമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാറില്ലെന്നാണ് പൊലീസിന്റെ നിലപാട്.തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജായ 'CMO Kerala' ലഭ്യമാക്കിത്തരണമെന്ന കാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിക്വസ്റ്റ് നല്‍കിയിട്ട് രണ്ട് മാസമായി. എന്നാല്‍ മെറ്റ ഇതുവരെ അത് ശരിയാക്കി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. താന്‍ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

**English Summary:**

Meta has disabled the Instagram account of viral child star Mohammed Siyan from Kozhikode, known as 'Kutti Sakhav'. The action came after a video introducing young comrades, which garnered 2 million views in 24 hours and comments from leaders including Pinarayi Vijayan and PA Mohamed Riyas MLA. An appeal has been filed to restore the account. Amid Meta removing several news pages, Kerala Police has sought information from Meta. Chief Minister clarified his office had only requested restoration of the official 'CMO Kerala' page, pending for two months, and denied any role in post removals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378771/meta-disables-mohammed-siyan-instagram-account-kozhikode)