---
title: "ആത്മഹത്യയോ ...? കാസർഗോഡ് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ"
english_title: "Father And Daughter Found Dead In Kasaragod Chemmadath"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378764/kasaragod-chemmadath-father-daughter-found-dead"
published_at: "2026-08-16T11:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a815238f2680_kasaragod-chemmadath-father-daughter-found-dead.jpg"
keywords: ["Suicide Case", "Kasargod Suicide", "Death Case"]
---

# ആത്മഹത്യയോ ...? കാസർഗോഡ് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** **കാസർകോട്: **) ചെമ്മനാട് കോളിയടുക്കത്തെ വാടക വീട്ടിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശികളായ ഗണേശൻ , മകൾ വൈഷ്‌ണവി എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കത്തെ വാടക വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

## Article Content

**കാസർകോട്: **) ചെമ്മനാട് കോളിയടുക്കത്തെ വാടക വീട്ടിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശികളായ ഗണേശൻ , മകൾ വൈഷ്‌ണവി എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കത്തെ വാടക വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിവരം അറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയാണോ മറ്റ് കാരണങ്ങളാണോ എന്നതടക്കം എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. വീട്ടിലെ സാഹചര്യങ്ങളും സമീപവാസികളുടെ മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവം പ്രദേശത്ത് വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

**ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
**

English Summary:

A father and his 17-year-old daughter were found dead at their rented house in Chemmadath, Koliyadukkam, Kasaragod. The deceased were identified as Ganeshan, 47, and his daughter Vaishnavi, both natives of Meepugiri. Police and locals reached the spot after the incident. The bodies were shifted to Kasaragod District Hospital for postmortem. Police have registered a case and begun investigation to ascertain the cause of death. All possibilities are being examined.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378764/kasaragod-chemmadath-father-daughter-found-dead)