---
title: "കയ്യിൽ 3000 രൂപയും രണ്ടു ജോഡി വസ്ത്രവും; പെരിങ്ങത്തൂരിൽ നിന്ന് കാണാതായ ശിവസൂര്യയുടെ അന്വേഷണ ചുമതല എസ്ഐടിക്ക് "
english_title: "SIT Formed To Trace Missing Plus Two Student Shivasurya From Kannur Chokli"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378744/kannur-chokli-shivasurya-missing-sit-investigation"
published_at: "2026-08-16T09:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a812f1366eff_kannur-chokli-shivasurya-missing-sit-investigation.jpg"
keywords: ["Shivasurya Missing", "Student Missing", "Missing Case", "Peringathur Missing Case"]
---

# കയ്യിൽ 3000 രൂപയും രണ്ടു ജോഡി വസ്ത്രവും; പെരിങ്ങത്തൂരിൽ നിന്ന് കാണാതായ ശിവസൂര്യയുടെ അന്വേഷണ ചുമതല എസ്ഐടിക്ക് 

> **Lead Summary:** **കണ്ണൂർ: **ഓൺലൈൻ ഗെയിം പതിവാക്കിയതിന്റെ പേരിൽ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിലെ ദേഷ്യത്തിൽ വീടുവിട്ട പ്ലസ്ടു വിദ്യാർഥിനി ശിവസൂര്യയ്ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ കമ്മിഷണറുടെ നേതൃത്വത്തിലാണ് എസ് ഐ ടി രൂപീകരിച്ചത്.

## Article Content

**കണ്ണൂർ: **ഓൺലൈൻ ഗെയിം പതിവാക്കിയതിന്റെ പേരിൽ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിലെ ദേഷ്യത്തിൽ വീടുവിട്ട പ്ലസ്ടു വിദ്യാർഥിനി ശിവസൂര്യയ്ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ കമ്മിഷണറുടെ നേതൃത്വത്തിലാണ് എസ് ഐ ടി രൂപീകരിച്ചത്.

ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 8 ദിവസമായി. ഇതുവരെ തലശ്ശേരി എസ്പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് അന്വേഷണം കൂടുതൽ ശക്തമാക്കാൻ എസ് ഐ ടി രൂപീകരിച്ചത്.

സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തിരഞ്ഞ് പുറപ്പെട്ടിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും പൊലീസിനു ലഭിച്ചില്ല. സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല.

3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് ശിവസൂര്യ വീടുവിട്ടതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. കുട്ടിയെ കണ്ടെത്തുന്നതിനായി റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തിവരികയാണ്.

**English Summary:**

An SIT led by the Kannur Commissioner has been formed to trace Plus Two student Shivasurya from Chokli, who went missing 8 days ago after her father took away her mobile phone due to online gaming and money loss. A note found at home said she was going to Kashi. CCTV footage and sniffer dogs yielded no leads. The team has now expanded the search outside the state. The Child Rights Commission has also sought urgent action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378744/kannur-chokli-shivasurya-missing-sit-investigation)