---
title: "'വരാത്ത മെസ്സിയുടെ പേരിൽ കോടികൾ ചെലവഴിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും' - കെ മുരളീധരൻ"
english_title: "KMuraleedharan Slams Reporter Channel Over Messi Argentina Event Scam, Targets Pinarayi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378226/kmuraleedharan-messi-argentia-scam-reporter-channel-pinarayi"
published_at: "2026-08-12T21:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c9e96aea41_kmuraleedharan-messi-argentia-scam-reporter-channel-pinarayi.jpg"
keywords: ["KMuraleedharan", "Messi", "Argentina", "Sports Scam"]
---

# 'വരാത്ത മെസ്സിയുടെ പേരിൽ കോടികൾ ചെലവഴിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും' - കെ മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം: മെസ്സിയേയും അര്‍ജന്റീനയേയും എത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍, റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ ആരോഗ്യമന്ത്രി കെ മുരളീധരന്‍. ചിലരൊക്കെ രാവിലെ മുതല്‍ ചാനലില്‍ അട്ടഹസിച്ചാലും ഭയപ്പെടില്ല.

## Article Content

തിരുവനന്തപുരം: മെസ്സിയേയും അര്‍ജന്റീനയേയും എത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍, റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ ആരോഗ്യമന്ത്രി കെ മുരളീധരന്‍. ചിലരൊക്കെ രാവിലെ മുതല്‍ ചാനലില്‍ അട്ടഹസിച്ചാലും ഭയപ്പെടില്ല.

സത്യം പലതും പുറത്തുവരാന്‍ ഉണ്ട്. വരാത്ത മെസ്സിയുടെ പേരില്‍ കോടികള്‍ ചിലവാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയേണ്ടിവരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

75 കോടിക്ക് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം നവീകരിച്ചതും വരാത്ത മെസി വരും എന്ന് പറഞ്ഞതും അന്വേഷിക്കും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അതുകൊണ്ടാണ് ചിലരൊക്കെ ഞങ്ങള്‍ക്കെതിരായിട്ടിപ്പോള്‍ വടിയും വാളുമായിട്ടിറങ്ങിയിരിക്കുന്നത്.

അത് കണ്ടാലൊന്നും ഞങ്ങള്‍ ഭയപ്പെടില്ല. യഥാര്‍ഥ സത്യങ്ങള്‍ പലതും പുറത്ത് വരാനുണ്ട്. അത് പുറത്ത് വരാതിരിക്കാനാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയുമൊക്കെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ചിലര്‍ രംഗത്ത് വരുന്നത്.

അതുകൊണ്ടൊന്നും ഭയപ്പെടില്ല. അതിനെ നേരിടുകതന്നെ ചെയ്യും. വരാത്ത മെസ്സി വരുമെന്ന് പറഞ്ഞപ്പോള്‍ ആരായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം സമാധാനം പറയേണ്ടി വരും – അദ്ദേഹം പറഞ്ഞു.**English Summary:**

Health Minister K Muraleedharan hit out at Reporter channel over the alleged scam surrounding the cancelled Argentina football team visit. He said those who spent crores in the name of bringing Messi will be brought before the law and former CM Pinarayi Vijayan will also have to answer. Muraleedharan said the Rs 75 crore renovation of the International Stadium and claims that Messi would come will be probed. He alleged that some people are attacking the government to hide the truth and added that the government will not be intimidated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378226/kmuraleedharan-messi-argentia-scam-reporter-channel-pinarayi)