---
title: "മലയാളികൾക്ക് അഭിമാന നിമിഷം; സംസ്ഥാനത്തിന്റെ പേര് ഇനി 'കേരളം', ബില്ലിന് രാജ്യസഭയുടെ അംഗീകാരം"
english_title: "Rajya Sabha Passes Bill To Rename State As Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378221/rajya-sabha-passes-bill-rename-state-kerala"
published_at: "2026-08-12T20:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c88ec13670_rajya-sabha-passes-bill-rename-state-kerala.jpg"
keywords: ["Keralam", "Rajya Sabha", "Name Change Bill", "Nityanand Rai", "Parliament"]
---

# മലയാളികൾക്ക് അഭിമാന നിമിഷം; സംസ്ഥാനത്തിന്റെ പേര് ഇനി 'കേരളം', ബില്ലിന് രാജ്യസഭയുടെ അംഗീകാരം

> **Lead Summary:** **ഡൽഹി: **സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കുന്ന ബിൽ രാജ്യസഭയും പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിനും മലയാളികൾക്കും അഭിമാന നിമിഷമാണിതെന്ന് ചർച്ചയിൽ പങ്കെടുത്ത എംപിമാർ പറഞ്ഞു. വി ശിവദാസൻ, എ റഹീം, ജോസ് കെ മാണി, ഹാരിസ് ബിരാൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.എന്നാൽ, സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് പ്രതിപക്ഷ എംപിമാർ ആരോപിച്ചു.

## Article Content

**ഡൽഹി: **സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കുന്ന ബിൽ രാജ്യസഭയും പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിനും മലയാളികൾക്കും അഭിമാന നിമിഷമാണിതെന്ന് ചർച്ചയിൽ പങ്കെടുത്ത എംപിമാർ പറഞ്ഞു. വി ശിവദാസൻ, എ റഹീം, ജോസ് കെ മാണി, ഹാരിസ് ബിരാൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.എന്നാൽ, സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് പ്രതിപക്ഷ എംപിമാർ ആരോപിച്ചു.

ചർച്ചക്കിടെ അമിത് ഷാ എവിടെയെന്ന ചോദ്യവും പ്രതിപക്ഷ എംപിമാർ ഉന്നയിച്ചു. ഇതിനിടെ സുഷ്മിത ദേവ് എംപി 'ലുങ്കി വാല' എന്ന് പരിഹസിച്ചതായി രാവിലെ ജോൺ ബ്രിട്ടാസ് ഉന്നയിച്ചതും സഭയിൽ വലിയ ബഹളത്തിനിടയാക്കി. പിന്നാലെ ബില്ലുമായി ബന്ധമില്ലാത്ത പരാമർശങ്ങൾ സഭ രേഖകളിൽ ഉണ്ടാകില്ലെന്ന് രാജ്യസഭാ ചെയർ അറിയിച്ചു.

അതിനിടെ കാസർകോട് ജില്ലയിലെ ചോദ്യ വിവാദം സി സദാനന്ദൻ സഭയിൽ ഉന്നയിച്ചു. നേരത്തെ ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതിയുടെ ഒപ്പ് ലഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന പേരിലേക്ക് മാറും.ബിൽ പാസായതോടെ ദശകങ്ങളായി നിലനിൽക്കുന്ന പേരുമാറ്റ ആവശ്യം നിയമപരമായി പൂർത്തിയാകുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും ഏറെക്കാലമായി മുന്നോട്ടുവച്ച ആവശ്യമായിരുന്നു ഇത്.

**English Summary:**

The bill to rename the state as 'Kerala' was passed in Rajya Sabha. Union Minister of State Nityanand Rai introduced the bill. MPs called it a proud moment for Kerala. Opposition MPs alleged discrimination by the Centre and raised questions during the discussion. The bill was earlier passed by Lok Sabha without debate. It will come into effect after the President's assent.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378221/rajya-sabha-passes-bill-rename-state-kerala)