---
title: " ഓപ്പറേഷൻ സൗന്ദര്യ; 9.64 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി - ആരോഗ്യ മന്ത്രി"
english_title: "Operation Soundarya: Drugs Control Seizes Fake Cosmetics Worth 9.64 Lakh In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378219/operation-soundarya-fake-cosmetics-seized-kerala-health-minister"
published_at: "2026-08-12T19:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c81f3b5e2f_operation-soundarya-fake-cosmetics-seized-kerala-health-minister.jpg"
keywords: ["Operation Soundarya", "Fake Cosmetics", "Drugs Control", "K Muraleedharan"]
---

#  ഓപ്പറേഷൻ സൗന്ദര്യ; 9.64 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി - ആരോഗ്യ മന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി നടപ്പാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി 9.64 ലക്ഷം രൂപയുടെ വസ്തുക്കൾ പിടികൂടിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ വിവിധ ഘട്ട പരിശോധനകളിലാണ് ഇത്രയും തുകയുടെ വ്യാജ സൗന്ദര്യ വസ്തുക്കൾ കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി നടപ്പാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി 9.64 ലക്ഷം രൂപയുടെ വസ്തുക്കൾ പിടികൂടിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ വിവിധ ഘട്ട പരിശോധനകളിലാണ് ഇത്രയും തുകയുടെ വ്യാജ സൗന്ദര്യ വസ്തുക്കൾ കണ്ടെത്തിയത്.

കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള നിയമങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളാണ് കൂടുതലായും പിടിച്ചെടുത്തത്. മതിയായ കോസ്മെറ്റിക്സ് നിർമ്മാണ ലൈസൻസുകളില്ലാതെ നിർമ്മിച്ച് വിതരണം ചെയ്തവയും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിൽ എത്തിച്ചവയും പിടികൂടിയവയിൽ ഉൾപ്പെടുന്നുണ്ട്.

വ്യാജ ബ്രാൻഡ് ലേബലുകൾ ഉപയോഗിച്ചും ഗുണനിലവാരം ഉറപ്പില്ലാത്തതുമായ ക്രീമുകൾ, ലോഷനുകൾ, മേക്കപ്പ് സാധനങ്ങൾ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹോൾസെയിൽ, റീട്ടെയിൽ കടകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾ കോസ്മെറ്റിക്സ് വാങ്ങുമ്പോൾ ബിൽ, ബാച്ച് നമ്പർ, നിർമ്മാതാവിന്റെ വിവരങ്ങൾ എന്നിവ പരിശോധിക്കണമെന്നും സംശയം തോന്നുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

**English Summary:**

Health Minister K Muraleedharan said Drugs Control Department seized fake cosmetics worth Rs 9.64 lakh as part of 'Operation Soundarya'. The seized items included products made without valid manufacturing licenses and those violating Cosmetics Rules 2020. The minister urged public to check bills, batch numbers and manufacturer details while buying cosmetics and to report suspicious products to authorities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378219/operation-soundarya-fake-cosmetics-seized-kerala-health-minister)