---
title: "കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണിക്കിടെ കപ്പലിൽ പൊട്ടിത്തെറി; ഉത്തർപ്രദേശ് സ്വദേശിയായ എൻജിനീയർക്ക് പരിക്ക്"
english_title: "Blast On Ship At Kollam Port, Uttar Pradesh Engineer Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378209/kollam-port-ship-blast-engineer-injured"
published_at: "2026-08-12T18:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c679466a73_kollam-port-ship-blast-engineer-injured.jpg"
keywords: ["Kollam Port", "Ship Blast", "Coastal Police", "Accident"]
---

# കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണിക്കിടെ കപ്പലിൽ പൊട്ടിത്തെറി; ഉത്തർപ്രദേശ് സ്വദേശിയായ എൻജിനീയർക്ക് പരിക്ക്

> **Lead Summary:** **കൊല്ലം : **കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ടിരുന്ന കപ്പലിൽ പൊട്ടിത്തെറി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ എൻജിനീയർ സത്യപ്രകാശിന് പരിക്കേറ്റു. ആന്ധ്രയിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോകുകയായിരുന്നു കപ്പൽ.

## Article Content

**കൊല്ലം : **കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ടിരുന്ന കപ്പലിൽ പൊട്ടിത്തെറി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ എൻജിനീയർ സത്യപ്രകാശിന് പരിക്കേറ്റു. ആന്ധ്രയിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോകുകയായിരുന്നു കപ്പൽ.

വഴിമധ്യേ ജനറേറ്റർ തകരാറിലായതിനെ തുടർന്ന് ഈ മാസം 23നാണ് കപ്പൽ കൊല്ലം തുറമുഖത്ത് എത്തിയത്. ഇന്ന് കപ്പലിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ സത്യപ്രകാശിന് പരിക്കേറ്റു. വിവരമറിഞ്ഞ് കൊല്ലം കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി.

പരിക്കേറ്റ എൻജിനീയറെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. കപ്പലിലെ സുരക്ഷാ സംവിധാനങ്ങളും അറ്റകുറ്റപ്പണിയുടെ വിശദാംശങ്ങളും പൊലീസും തുറമുഖ അധികൃതരും പരിശോധിച്ചു വരികയാണ്. കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും തുടർനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

English Summary:

A blast occurred on a ship anchored at Kollam Port for repairs, injuring a 40-year-old engineer, Satyaprakash from Uttar Pradesh. The ship, carrying rice from Andhra Pradesh to Africa, had docked on the 23rd due to a generator fault. The explosion happened during welding work today. Coastal Police rushed to the spot and shifted the injured to hospital. His condition is reported to be stable. The exact cause of the blast is under investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378209/kollam-port-ship-blast-engineer-injured)