---
title: "അതീവ ജാഗ്രത....! കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം"
english_title: "Kakkayam Dam Shutters Opened In Kozhikode Flood Hits Parappadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376249/kozhikode-kakkayam-dam-shutters-opened-flood-alert"
published_at: "2026-08-02T22:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eee3c0ee09_kozhikode-kakkayam-dam-orange-alert.jpg"
keywords: ["Kozhikode", "Kakkayam Dam", "Flood", "Kuttiyadi River", "Kerala Rain"]
---

# അതീവ ജാഗ്രത....! കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

> **Lead Summary:** **കോഴിക്കോട് : ** കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കാല്‍ അടി വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. യാതൊരു കാരണവശാലും ആരും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ലെന്നും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

## Article Content

**കോഴിക്കോട് : ** കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കാല്‍ അടി വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. യാതൊരു കാരണവശാലും ആരും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ലെന്നും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. തുടര്‍ന്ന് ഡാമിലേക്ക് നീരൊഴുക്ക് ശക്തമാകുകയും ചെയ്തു.  അഴിയൂർ, ഏറാമല, എടച്ചേരി, എന്നീ പഞ്ചായത്തുകളും കരിയാട് പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ

⚠️ പുഴകൾ, തോടുകൾ, ഡാമിന്റെ താഴ്ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് അനാവശ്യമായി പോകരുത്.

⚠️ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുക.

⚠️ മത്സ്യബന്ധനം, കുളിക്കൽ, സെൽഫി എടുക്കൽ തുടങ്ങിയ അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കുക.

⚠️ കുട്ടികളെ പുഴയോരങ്ങളിലേക്കോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കോ പോകാൻ അനുവദിക്കരുത്.

⚠️ രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കുക.

⚠️ അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ പാലിക്കുക.

⚠️ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്.ദുരന്തനിവാരണ പ്രവർത്തനങ്ങൾ

ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കക്കയം, കുറ്റ്യാടി മേഖലകളിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

അതിനിടെ, കോഴിക്കോട് പാറപ്പടിയില്‍ വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. 100 കണക്കിന് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. മുന്‍വര്‍ഷങ്ങളില്‍ വെള്ളം കയറാത്ത പ്രദേശത്താണ് ഇത്തവണ വെള്ളം കയറിയത്. മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളില്‍ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376249/kozhikode-kakkayam-dam-shutters-opened-flood-alert)