---
title: "കണ്ണൂരിൽ കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി, വിൽപനയ്ക്ക് നിർത്തിയിരുന്ന 6300 കോഴികൾ ചത്തു"
english_title: "6300 Chickens Die In Flood Water At Kannur Poultry Farm"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376247/kannur-poultry-farm-flood-6300-chickens-die"
published_at: "2026-08-02T21:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f6eb261547_kannur-poultry-farm-flood-6300-chickens-die.jpg"
keywords: ["Kannur Flood", "Poultry Farm", "Kerala Rain", "Kudumbashree"]
---

# കണ്ണൂരിൽ കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി, വിൽപനയ്ക്ക് നിർത്തിയിരുന്ന 6300 കോഴികൾ ചത്തു

> **Lead Summary:** > **കണ്ണൂർ: **കനത്ത മഴയെ തുടർന്ന് ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിലെ കോഴി ഫാമിൽ വെള്ളം കയറി 6300 കോഴികൾ ചത്തു. മീൻതുള്ളി സ്വദേശി സൂര്യ പി.ആർ നടത്തുന്ന "സൂര്യ കേരള ചിക്കൻ" ഫാമിലാണ് ദുരന്തം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് ഫാമിലേക്ക് വെള്ളം കയറിയത്. വെള്ളത്തിൽ കുടുങ്ങിയ 6300 കോഴികൾ ശ്വാസംമുട്ടി ചത്തു. ഫാമിൽ സൂക്ഷിച്ചിരുന്ന 39 ചാക്ക് കോഴിത്തീറ്റയും വെള്ളത്തിൽ ഒഴുകിപ്പോയി. ലക്ഷങ്ങളുടെ നഷ്ടമാണ് സംരംഭകയ്ക്ക് സംഭവിച്ചത്.

## Article Content

> **കണ്ണൂർ: **കനത്ത മഴയെ തുടർന്ന് ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിലെ കോഴി ഫാമിൽ വെള്ളം കയറി 6300 കോഴികൾ ചത്തു. മീൻതുള്ളി സ്വദേശി സൂര്യ പി.ആർ നടത്തുന്ന "സൂര്യ കേരള ചിക്കൻ" ഫാമിലാണ് ദുരന്തം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് ഫാമിലേക്ക് വെള്ളം കയറിയത്. വെള്ളത്തിൽ കുടുങ്ങിയ 6300 കോഴികൾ ശ്വാസംമുട്ടി ചത്തു. ഫാമിൽ സൂക്ഷിച്ചിരുന്ന 39 ചാക്ക് കോഴിത്തീറ്റയും വെള്ളത്തിൽ ഒഴുകിപ്പോയി. ലക്ഷങ്ങളുടെ നഷ്ടമാണ് സംരംഭകയ്ക്ക് സംഭവിച്ചത്.

കുടുംബശ്രീയിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി പൂർണ വളർച്ചയെത്തിയ ശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരികെ നൽകുന്ന വ്യവസ്ഥയിലായിരുന്നു ഫാം പ്രവർത്തിച്ചിരുന്നത്. പുതുതായി തുടങ്ങിയ ഫാമിലെ വിൽപനയ്ക്ക് തയാറായ കോഴികളാണ് ചത്തത്. ഇതോടെ സംരംഭം വലിയ പ്രതിസന്ധിയിലായി.

സംഭവം അറിഞ്ഞ് ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടർ സ്വാതി. എസ് എന്നിവരടങ്ങിയ സംഘം ഫാം സന്ദർശിച്ചു. നഷ്ടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു. സംരംഭകയ്ക്ക് സർക്കാർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുടുംബശ്രീ അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

മഴക്കെടുതിയിൽ കർഷകരും ചെറുകിട സംരംഭകരും കടുത്ത നഷ്ടത്തിലാണ്. ഫാമുകൾക്ക് ചുറ്റും മതിയായ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതും നഷ്ടം വർധിക്കാൻ കാരണമായി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫാമുകൾക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376247/kannur-poultry-farm-flood-6300-chickens-die)