---
title: "ഇന്ന് ചായക്ക് ഉണ്ടംപൊരി ആക്കിയാലോ! ഇതാ ഈസി റെസിപ്പി "
english_title: "Unnadan Poricha Undan Pori Recipe Kerala Banana Fritters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376208/undan-pori-recipe-kerala-banana-fritters-tea-shop-style"
published_at: "2026-08-02T16:03:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f1cfbd74a8_undan-pori-recipe-kerala-banana-fritters-tea-shop-style.jpg"
keywords: ["Undan Pori", "Kerala Recipe", "Banana Fritters", "Tea Shop Snacks", "Homemade Snacks"]
---

# ഇന്ന് ചായക്ക് ഉണ്ടംപൊരി ആക്കിയാലോ! ഇതാ ഈസി റെസിപ്പി 

> **Lead Summary:** നമ്മുടെ നാടൻ ചായക്കടകളിലെ എവർഗ്രീൻ പലഹാരങ്ങളിൽ ഒന്നാണ് ഉണ്ടൻപൊരി. നല്ല മൊരിഞ്ഞ പുറവും ഉള്ളിൽ സോഫ്റ്റുമായ ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.**

## Article Content

നമ്മുടെ നാടൻ ചായക്കടകളിലെ എവർഗ്രീൻ പലഹാരങ്ങളിൽ ഒന്നാണ് ഉണ്ടൻപൊരി. നല്ല മൊരിഞ്ഞ പുറവും ഉള്ളിൽ സോഫ്റ്റുമായ ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.**

ആവശ്യമായ ചേരുവകൾ**

*മൈദ - 1 കപ്പ്*

*നേന്ത്രപ്പഴം (നല്ലവണ്ണം പഴുത്തത്) - 1 എണ്ണം*

*ശർക്കര - അര കപ്പ് (അല്പം വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്തത്)*

*ഏലക്കാ പൊടി - അര ടീസ്പൂൺ*

*ബേക്കിംഗ് സോഡ (അപ്പക്കാരം) - ഒരു നുള്ള്*

*ഉപ്പ് - ഒരു നുള്ള്*

*നെയ്യ് - 1 ടീസ്പൂൺ*

*വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

പഴുത്ത നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. (അല്ലെങ്കിൽ കൈകൊണ്ട് നന്നായി ഉടച്ചെടുക്കാം). ഒരു പാത്രത്തിലേക്ക് മൈദ, ഉടച്ചുവെച്ച പഴം, ശർക്കരപ്പാനി, ഏലക്കാപൊടി, ഒരു നുള്ള് ഉപ്പ്, ബേക്കിംഗ് സോഡ, നെയ്യ് എന്നിവ ചേർക്കുക. വെള്ളം അധികം ചേർക്കാതെ, ഇതെല്ലാം കൂടി ബോൾ ഉണ്ടാക്കാൻ പാകത്തിലുള്ള മാവായി നന്നായി കുഴച്ചെടുക്കുക. മാവ് ഒരു 2 മണിക്കൂർ അടച്ചുവെക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. കൈകളിൽ അല്പം വെള്ളമോ എണ്ണയോ തേക്കുക, തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലേക്ക് ഇടുക. തീ മീഡിയം ഫ്ലെയിമിൽ വെച്ച്, ഉണ്ടൻപൊരിയുടെ എല്ലാ വശങ്ങളും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ നന്നായി പൊരിച്ചെടുക്കുക.

രുചികരവും സോഫ്റ്റുമായ ഉണ്ടൻപൊരി തയ്യാർ! ചായയോടൊപ്പം ഇത് കഴിക്കാൻ ഏറെ സ്വാദാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376208/undan-pori-recipe-kerala-banana-fritters-tea-shop-style)