---
title: " ഇതാണോ പ്രണയം? വിവാഹം കഴിക്കാൻ വൈകിച്ചു; ഫരീദാബാദിൽ കാമുകന് മദ്യം നൽകി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകി"
english_title: "Woman Murders Lover In Faridabad Over Marriage Delay; Body Found In Rented Room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376182/faridabad-woman-murders-lover-marriage-delay-sadaqat-anita"
published_at: "2026-08-02T14:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f07e694f83_faridabad-woman-murders-lover-marriage-delay-sadaqat-anita.jpg"
keywords: ["Faridabad", "Haryana", "Murder", "Anita", "Sadaqat", "Crime News", "Relationship Crime"]
---

#  ഇതാണോ പ്രണയം? വിവാഹം കഴിക്കാൻ വൈകിച്ചു; ഫരീദാബാദിൽ കാമുകന് മദ്യം നൽകി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകി

> **Lead Summary:** **ഛണ്ഡിഗഢ്: **യുവതി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഫരീദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. മധ്യപ്രദേശിലെ സത്‌ന ജില്ല സ്വദേശിയായ അനിത ആണ് കാമുകൻ സദാഖത്തിനെ മദ്യം നൽകി കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് താൻ നിരന്തരം ആവശ്യപ്പെട്ടിട്ടും സദാഖത്ത് അത് വൈകിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ അനിത സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

## Article Content

**ഛണ്ഡിഗഢ്: **യുവതി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഫരീദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. മധ്യപ്രദേശിലെ സത്‌ന ജില്ല സ്വദേശിയായ അനിത ആണ് കാമുകൻ സദാഖത്തിനെ മദ്യം നൽകി കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് താൻ നിരന്തരം ആവശ്യപ്പെട്ടിട്ടും സദാഖത്ത് അത് വൈകിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ അനിത സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ജൂലായ് 25-നാണ് ഈ ക്രൂര കൊലപാതകം നടന്നത്. അനിത അനങ്പൂർ ഗ്രാമത്തിലുള്ള തന്റെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചുവരുത്തുകയും തുടർന്ന് മദ്യം നൽകുകയും ചെയ്തു. രാത്രി വൈകി മദ്യലഹരിയിൽ സദാഖത്ത് ഗാഢനിദ്രയിലായ സമയം നോക്കി മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.

കൊലപാതകത്തിന് ശേഷം അനിത മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഫരീദാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു പ്രതിയായ അനിത. ഇരുവരും നേരത്തെ വിവാഹിതരായിരുന്നുവെന്നും, അനിതയെ ഭർത്താവ് ഉപേക്ഷിച്ചതാണെന്നും പോലീസ് വെളിപ്പെടുത്തി.

സദാഖത്തിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നസാക്കത്ത് അലി നൽകിയ പരാതിയിലാണ് കേസിൽ നിർണായക അന്വേഷണം ആരംഭിക്കുന്നത്. ജൂലായ് 23-ന് അലിഗഢിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സദാഖത്തിനെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. എന്നാൽ അനിതയോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ സദാഖത്ത് തന്റെ അടുത്ത് വന്നിട്ടില്ലെന്നായിരുന്നു അവൾ നൽകിയ വ്യാജ മറുപടി. തുടർന്ന് അനിതയുടെ മേൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376182/faridabad-woman-murders-lover-marriage-delay-sadaqat-anita)