---
title: "രണ്ടു ദിവസമായി പുറത്തിറങ്ങിയില്ല;  കൊല്ലത്ത് തനിച്ചു താമസിച്ചിരുന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "38 Year Old Man Found Dead At Home In Kollam Kottiyam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376121/kollam-kottiyam-youth-found-dead-home-epilepsy-"
published_at: "2026-08-02T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ed7086187e_kollam-kottiyam-youth-found-dead-home-epilepsy.jpg"
keywords: ["Kollam", "Kottiyam", "Death", "Kerala", "Iravipuram Police", "Unnatural Death"]
---

# രണ്ടു ദിവസമായി പുറത്തിറങ്ങിയില്ല;  കൊല്ലത്ത് തനിച്ചു താമസിച്ചിരുന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊല്ലം : [https://truevisionnews.com/)] **കൊട്ടിയത്ത് തനിച്ചു താമസിച്ചിരുന്ന യുവാവ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. മയ്യനാട് എസ്എസ് സദനിൽ പരേതരായ ആർ. സുരേന്ദ്രന്റെയും ശോഭനയുടെയും മകൻ ഷിനുചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കൊല്ലം : [https://truevisionnews.com/)] **കൊട്ടിയത്ത് തനിച്ചു താമസിച്ചിരുന്ന യുവാവ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. മയ്യനാട് എസ്എസ് സദനിൽ പരേതരായ ആർ. സുരേന്ദ്രന്റെയും ശോഭനയുടെയും മകൻ ഷിനുചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച രാത്രിയാണ് ഷിനുവിന്റെ മരണവിവരം നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. രണ്ടുദിവസമായി യുവാവിനെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും മുറിയിൽ ലൈറ്റ് കത്തിയിരിപ്പുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

സംശയത്തെ തുടർന്ന് ഇരവിപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിന്റെ സാനിമ്യത്തിൽ കതക് ചവിട്ടിത്തുറന്ന് അകത്ത് കടക്കുകയാണ് ചെയ്തത്. ഷിനുചന്ദ്രന് അപസ്മാരം ഉണ്ടായിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. തുടർനടപടികൾക്കുശേഷം സംസ്കാരം നടത്തി. അനുചന്ദ്രൻ (സീനിയർ സിവിൽ പൊലീസ് ഓഫീസർ, വലിയമല പൊലീസ് സ്റ്റേഷൻ), മനുചന്ദ്രൻ എന്നിവരാണ് സഹോദരങ്ങൾ.

**
**

**

**

**

**

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376121/kollam-kottiyam-youth-found-dead-home-epilepsy-)