---
title: " മരണത്തെ തോൽപ്പിച്ച നിമിഷം; ഹരിപ്പാട് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Alappuzha Kumarapuram Tree Falls House Rain Wind Damage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376099/alappuzha-kumarapuram-tree-falls-house-rain-damage-new"
published_at: "2026-08-02T09:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ebec694c64_alappuzha-kumarapuram-tree-falls-house-rain-damage.jpg"
keywords: ["Alappuzha", "Kumarapuram", "Tree Fall", "Heavy Rain", "Kerala Weather", "House Damage"]
---

#  മരണത്തെ തോൽപ്പിച്ച നിമിഷം; ഹരിപ്പാട് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** ഹരിപ്പാട് (ആലപ്പുഴ):**[ **കുമാരപുരത്ത് ശക്തമായ കാറ്റിലും മഴയിലും വലിയ ആഞ്ഞിലിമരം വീടിനുമുകളിലേക്ക് കടപുഴകിവീണു. കുമാരപുരം ഏഴാം വാർഡിലെ മണികണ്ഠന്റെ വീടിനുമുകളിലേക്കാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന മരം പതിച്ചത്.

## Article Content

ഹരിപ്പാട് (ആലപ്പുഴ):**[ **കുമാരപുരത്ത് ശക്തമായ കാറ്റിലും മഴയിലും വലിയ ആഞ്ഞിലിമരം വീടിനുമുകളിലേക്ക് കടപുഴകിവീണു. കുമാരപുരം ഏഴാം വാർഡിലെ മണികണ്ഠന്റെ വീടിനുമുകളിലേക്കാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന മരം പതിച്ചത്.

അപകടത്തിൽ വീടിന്റെ റൂഫിങ് ഷീറ്റുകൾ പൂർണ്ണമായും തകർന്നു. വൈദ്യുത കമ്പികളിലേക്ക് മരം വീണതിനെ തുടർന്ന് ലൈനുകൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. വലിയ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് ഉണർന്ന അമ്മയും മകളും ഉടൻ തന്നെ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു.കഴിഞ്ഞ ദിവസങ്ങളായി ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്നുണ്ട്. മരങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376099/alappuzha-kumarapuram-tree-falls-house-rain-damage-new)