---
title: "ഈ സമരം അത്യന്തം അനിവാര്യം....:  ജന്തർ മന്ദറിൽ ഭക്ഷണ പൊതികളുമായി കോഴിക്കോട് കൊയിലാണ്ടി സ്വദേശികളും"
english_title: "Youth from Kozhikode and Malappuram Bring Food to Jantar Mantar NEET Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373866/jantar-mantar-protest-kerala-youth-food-support-kozhikode-malappuram-"
published_at: "2026-07-22T10:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a604ef91b74c_jantar-mantar-protest-kerala-youth-food-support-kozhikode-malappuram.jpg"
keywords: ["Jantar Mantar", "NEET Protest", "Dharmendra Pradhan", "Kerala Youth", "Kozhikode", "Student Protest", "Food Distribution"]
---

# ഈ സമരം അത്യന്തം അനിവാര്യം....:  ജന്തർ മന്ദറിൽ ഭക്ഷണ പൊതികളുമായി കോഴിക്കോട് കൊയിലാണ്ടി സ്വദേശികളും

> **Lead Summary:** **ന്യൂഡൽഹി: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ തുടരുന്ന സമരപ്പന്തലിലേക്ക് കേരളത്തിൽ നിന്നടക്കം പിന്തുണയുടെ പ്രവാഹം. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ഒട്ടനവധി പേരാണ് ഭക്ഷണപ്പൊതികളുമായി ഡെൽഹിയിലേക്ക് എത്തിയത്.

## Article Content

**ന്യൂഡൽഹി: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ തുടരുന്ന സമരപ്പന്തലിലേക്ക് കേരളത്തിൽ നിന്നടക്കം പിന്തുണയുടെ പ്രവാഹം. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ഒട്ടനവധി പേരാണ് ഭക്ഷണപ്പൊതികളുമായി ഡെൽഹിയിലേക്ക് എത്തിയത്.

കോഴിക്കോട് കൊയിലാണ്ടി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യുവതീയുവാക്കളാണ് സമരവേദിയിലേക്ക് ഭക്ഷണവുമായി നേരിട്ടെത്തിയത്. ഈ സമരം അത്യന്തം അനിവാര്യമാണെന്ന് കൊയിലാണ്ടിയിൽ നിന്നെത്തിയ യുവാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതിനിടയിൽ, ഡെൽഹിയിലെ കടുത്ത ചൂടിൽ വലയുന്ന സമരക്കാർക്ക് അരികിൽ നിന്ന് സ്വന്തം കൈകൊണ്ട് വീശിക്കൊടുക്കുന്ന ഡെലിവറി ജീവനക്കാരുടെയും പ്രവർത്തകരുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ മനം കവരുകയാണ്. മനുഷ്യസ്നേഹത്തിന്റെ അസാധാരണമായ ഈ കരുതൽ കാഴ്ചകൾ ഇതിനോടകം തന്നെ വലിയ തരംഗമായിക്കഴിഞ്ഞു.

അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടക്കുന്ന സമരപ്പന്തലിലേക്ക് അജ്ഞാതരുടെ വക സ്വിഗ്ഗി-സൊമാറ്റോ വിരുന്ന്. മുന്‍കൂര്‍ പണമടച്ച് നൂറുകണക്കിന് ഓണ്‍ലൈന്‍ ഭക്ഷണപ്പൊതികളാണ് സമരക്കാര്‍ക്കായി ഡെലിവറി എത്തിയത്. 

രാത്രിയെന്നോ മഴയെന്നോ നോക്കാതെ സമരവേദിയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിശപ്പകറ്റാന്‍ അജ്ഞാതര്‍ നടത്തിയ ഈ കരുതല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. കനത്ത മഴയിലും ഭക്ഷണപ്പൊതികളുമായി ഡെലിവറി ബോയ്‌സ് എത്തുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്.

എന്നാല്‍, സമരകേന്ദ്രത്തില്‍ നിലവില്‍ ആവശ്യത്തിന് ഭക്ഷണമൊരുക്കിയിട്ടുണ്ടെന്നും ഇനിയും ഭക്ഷണമെത്തിച്ചാല്‍ അത് പാഴായിപ്പോകാന്‍ സാധ്യതയുണ്ടെന്നും സംഘാടകരായ സിജെപി വ്യക്തമാക്കി. കരുതലോടുകൂടി ഭക്ഷണം അയച്ചുനൽകിയവരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച സംഘടന, ഇനി ഓര്‍ഡറുകള്‍ അയക്കരുതെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373866/jantar-mantar-protest-kerala-youth-food-support-kozhikode-malappuram-)