---
title: "ഫിഫ അര്‍ജന്റീനയ്ക്ക് വഴിവിട്ട സഹായമെന്ന  ഇന്‍സ്റ്റഗ്രാം വീഡിയയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ"
english_title: "Cristiano Ronaldo Liked Video Claiming FIFA Favored Argentina in 2026 World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373854/ronaldo-liked-video-fifa-favored-argentina-2026-world-cup-controversy"
published_at: "2026-07-22T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60416d7ddde_ronaldo-liked-video-fifa-favored-argentina-2026-world-cup-controversy.jpg"
keywords: ["Latest news", "FIFA World Cup 2026", "Cristiano Ronaldo", "Lionel Messi", "Argentina", "VAR Controversy"]
---

# ഫിഫ അര്‍ജന്റീനയ്ക്ക് വഴിവിട്ട സഹായമെന്ന  ഇന്‍സ്റ്റഗ്രാം വീഡിയയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

> **Lead Summary:** ലിസ്ബൺ: **[**2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെ ഭാഗത്തുനിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെ പുതിയ വിവാദം. മെസിക്കും സംഘത്തിനും അനുകൂലമായി റഫറിമാരും വി.എ.ആറും തീരുമാനങ്ങളെടുത്തെന്ന വീഡിയോ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ലൈക്ക് ചെയ്തതായി റിപ്പോർട്ടുകൾ.

## Article Content

ലിസ്ബൺ: **[**2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെ ഭാഗത്തുനിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെ പുതിയ വിവാദം. മെസിക്കും സംഘത്തിനും അനുകൂലമായി റഫറിമാരും വി.എ.ആറും തീരുമാനങ്ങളെടുത്തെന്ന വീഡിയോ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ലൈക്ക് ചെയ്തതായി റിപ്പോർട്ടുകൾ.

'എസ്പെയ്ജോ പബ്ലിക്കോ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്പാനിഷ് മാധ്യമപ്രവർത്തക പിലാർ റോഡ്രിഗസ് ലോസന്റോസ് പങ്കുവെച്ച വീഡിയോയ്ക്കാണ് റൊണാൾഡോയുടെ റിയാക്ഷൻ വന്നതായി പ്രചരിക്കുന്നത്.

> "ഫിഫയുടെ സഹായമില്ലായിരുന്നെങ്കിൽ അർജന്റീന നേരത്തെ പുറത്താകുമായിരുന്നു, മെസിക്ക് ലോകകപ്പ് നേടിക്കൊടുക്കാനാണ് ഫിഫ ശ്രമിക്കുന്നത്" എന്നായിരുന്നു വീഡിയോയിലെ പ്രധാന ആരോപണം. റൊണാൾഡോ പോസ്റ്റ് ലൈക്ക് ചെയ്തതായി കമന്റുകളിൽ ആരാധകർ ചൂണ്ടിക്കാണിച്ചെങ്കിലും നിലവിൽ ഈ ലൈക്ക് കാണാൻ സാധിക്കുന്നില്ല. താരം ലൈക്ക് പിൻവലിച്ചതാകാമെന്നാണ് ഫുട്ബോൾ ലോകത്തെ സംസാരം.

48 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരെ ഒരൊറ്റ വി.എ.ആർ തീരുമാനം പോലും വന്നിരുന്നില്ല. പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെയുള്ള മത്സരത്തിൽ ഈജിപ്തിന്റെ ഗോൾ റദ്ദാക്കിയതും പെനാൽറ്റി അപ്പീൽ തള്ളിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ ആരോപണങ്ങളെല്ലാം ഫിഫ പൂർണ്ണമായും തള്ളി. കളിക്കളത്തിലെ തീരുമാനങ്ങളിൽ ആർക്കും ഇടപെടാനാകില്ലെന്നും മത്സരങ്ങളുടെ സുതാര്യത ചോദ്യം ചെയ്യാനാകില്ലെന്നും ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയർ ലുയിഗി കൊലീന വ്യക്തമാക്കി.

[https://x.com/centregoals/status/2079467818802991605?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2079467818802991605%7Ctwgr%5E059def41e79b639a98d7ed393cab4e51af3b5357%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fcristiano-ronaldo-likes-instagram-post-alleging-fifa-helped-argentina-articleshow-d83wlsr](https://x.com/centregoals/status/2079467818802991605?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2079467818802991605%7Ctwgr%5E059def41e79b639a98d7ed393cab4e51af3b5357%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fcristiano-ronaldo-likes-instagram-post-alleging-fifa-helped-argentina-articleshow-d83wlsr)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373854/ronaldo-liked-video-fifa-favored-argentina-2026-world-cup-controversy)