---
title: "എന്നാലും ഇതാരാ....? തിരുവനന്തപുരം മെഡിക്കൽ കോളജിൽ മോഷണം; കവർന്നത് ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും"
english_title: "Narcotic Medicines Stolen From Thiruvananthapuram Medical College Ward"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373429/narcotic-medicines-stolen-from-thiruvananthapuram-medical-college-ward"
published_at: "2026-07-20T08:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d8b6b3af7e_narcotic-medicines-stolen-from-thiruvananthapuram-medical-college-ward.jpg"
keywords: ["Medical College", "Narcotic Drugs", "Medicine Theft", "Thiruvananthapuram", "Security Lapse"]
---

# എന്നാലും ഇതാരാ....? തിരുവനന്തപുരം മെഡിക്കൽ കോളജിൽ മോഷണം; കവർന്നത് ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും

> **Lead Summary:** **തിരുവനന്തപുരം : **മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകൾ മോഷണംപോയി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 14ാം വാർഡിലായിരുന്നു മോഷണം. ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.

## Article Content

**തിരുവനന്തപുരം : **മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകൾ മോഷണംപോയി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 14ാം വാർഡിലായിരുന്നു മോഷണം. ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.

മോഷ്ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. വാർഡിൽ നഴ്സുമാർ മരുന്ന് വിതരണം ചെയ്യുന്നതിനിടെയാണു മോഷണം. ഫാർമസിയിൽനിന്ന് എത്തിച്ച മരുന്നുകളാണു കവർന്നത്. ഉറക്കഗുളികകളും വിഷാദത്തിനും ഉത്കണ്ഠയ്ക്കും കഴിക്കുന്ന മരുന്നുകളും നഷ്ടമായവയിൽപെടുന്നു.

ഡബിൾ ലോക്കറിൽ വയ്ക്കേണ്ട, അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം. നർകോട്ടിക് വിഭാഗത്തിൽപെടുന്നവയായതിനാൽ ഇതുപയോഗിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. ആശുപത്രി സെക്യൂരിറ്റി ഓഫിസറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.

മോഷ്ടാവിനെക്കുറിച്ച് പ്രാഥമിക സൂചനകൾ ലഭിച്ചതായാണ് വിവരം. ആശുപത്രി വാർഡിൽ വിതരണത്തിനെത്തിച്ച മരുന്നുകൾ മോഷണംപോയ സംഭവം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373429/narcotic-medicines-stolen-from-thiruvananthapuram-medical-college-ward)