---
title: "കെഎസ്ആർടിസി ബസ് ജെസിബിയിലേക്ക് ഇടിച്ചു കയറി അപകടം: 19 യാത്രക്കാർക്ക് പരിക്ക്"
english_title: "KSRTC Bus Rams JCB In Cherthala, 19 Passengers Injured On National Highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373278/cherthala-ksrtc-bus-accident-jcb-19-injured"
published_at: "2026-07-19T06:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c2617dfb30_cherthala-ksrtc-bus-accident-jcb-19-injured.jpg"
keywords: ["Cherthala", "KSRTC Accident", "National Highway", "JCB", "Road Accident"]
---

# കെഎസ്ആർടിസി ബസ് ജെസിബിയിലേക്ക് ഇടിച്ചു കയറി അപകടം: 19 യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **ചേർത്തല ( ആലപ്പുഴ): **ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന ജെ.സി.ബിയിലേക്ക് കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് ഇടിച്ചുകയറി 19 പേർക്ക് പരിക്ക്.ചേർത്തല ദേശീയപാതയിൽ ഇന്നലെ രാത്രി 11:15 ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.

## Article Content

**ചേർത്തല ( ആലപ്പുഴ): **ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന ജെ.സി.ബിയിലേക്ക് കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് ഇടിച്ചുകയറി 19 പേർക്ക് പരിക്ക്.ചേർത്തല ദേശീയപാതയിൽ ഇന്നലെ രാത്രി 11:15 ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.

ബസിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.ദേശീയപാത വികസനത്തിന്റെ ഭാഗമായി രാത്രികാലങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ജെ.സി.ബിയിലാണ് ബസ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി. പോലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ബസ് ഡ്രൈവർക്ക് ഉറക്കം തട്ടിയതാണോ അപകടകാരണമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.അപകടത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും നിസ്സാര പരിക്കുകളോടെ ചികിത്സ തേടി ഡിസ്ചാർജ് ആയതായാണ് വിവരം. സംഭവത്തിൽ ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373278/cherthala-ksrtc-bus-accident-jcb-19-injured)