---
title: "ഭീകരർ ലക്ഷ്യമിട്ടത് മഹാദുരന്തം! എകെ 47 മുതൽ വിഷവാതകം വരെ; എട്ടിടങ്ങളിൽ രഹസ്യ ബോംബ് പരീക്ഷണം,  എടിഎസ് വേട്ടയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന  വിവരങ്ങൾ"
english_title: "Gujarat ATS Arrests Jaish Terrorists, Trained in Bomb Tests and Chemical Weapons"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373215/ahmedabad-gujarat-ats-jaish-terrorists-bomb-test-training"
published_at: "2026-07-18T16:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b5df2bc61a_ahmedabad-gujarat-ats-jaish-terrorists-bomb-test-training.jpg"
keywords: ["Gujarat ATS", "Jaish e Mohammed", "Ahmedabad Terror Arrest", "Bomb Test India", "Chemical Weapon Training"]
---

# ഭീകരർ ലക്ഷ്യമിട്ടത് മഹാദുരന്തം! എകെ 47 മുതൽ വിഷവാതകം വരെ; എട്ടിടങ്ങളിൽ രഹസ്യ ബോംബ് പരീക്ഷണം,  എടിഎസ് വേട്ടയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന  വിവരങ്ങൾ

> **Lead Summary:** **അഹമ്മദാബാദ്: ​** ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് ഭീകരർ രാജ്യത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ആയുധപരിശീലനങ്ങളും ബോംബ് പരീക്ഷണങ്ങളും നടത്തിയിരുന്നതായി റിപ്പോർട്ട്.

## Article Content

**അഹമ്മദാബാദ്: ​** ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് ഭീകരർ രാജ്യത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ആയുധപരിശീലനങ്ങളും ബോംബ് പരീക്ഷണങ്ങളും നടത്തിയിരുന്നതായി റിപ്പോർട്ട്.

പാക് ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഈ സംഘത്തിലെ രണ്ടുപേർ ജമ്മുകശ്മീരിൽ നേരിട്ടെത്തിയാണ് എകെ 47 തോക്കുകൾ ഉപയോഗിക്കുന്നതിലടക്കം പ്രത്യേക ആയുധ പരിശീലനം നേടിയതെന്ന് എടിഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആയുധങ്ങൾക്ക് പുറമേ മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷവാതക നിർമാണത്തിലും ജൈവായുധ പ്രയോഗങ്ങളിലും ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന 'അബ്ദുള്ള' എന്നയാളുടെ നേതൃത്വത്തിലാണ് ജെയ്ഷെ മുഹമ്മദിന്റെ ഗുജറാത്ത് മൊഡ്യൂൾ പ്രവർത്തിച്ചിരുന്നത്.

ബോംബ് നിർമാണം മുതൽ വിഷവാതകം വരെയുള്ള നാൽപ്പതോളം ഭീകരാക്രമണ രീതികളിലാണ് ഈ സംഘം പരിശീലനം നടത്തിയത്. ഇതിന്റെ പ്രായോഗിക പഠനത്തിന്റെ ഭാഗമായി എട്ടിടങ്ങളിൽ ഇവർ രഹസ്യമായി ബോംബ് പരീക്ഷണം നടത്തിയതായും, ഇതിന്റെ അവശിഷ്ടങ്ങൾ ഫോറൻസിക് സംഘം കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കേസിൽ കൂടുതൽ ബന്ധങ്ങളും ഫണ്ടിംഗ് ഉറവിടങ്ങളും സംബന്ധിച്ച് എടിഎസ് വിശദമായ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373215/ahmedabad-gujarat-ats-jaish-terrorists-bomb-test-training)