---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു "
english_title: "Koyilandy Youth Arrested With MDMA After Bike Accident Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372789/koyilandy-youth-arrested-mdma-bike-dispute"
published_at: "2026-07-16T17:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58c41a3dcf0_koyilandy-youth-arrested-mdma-bike-dispute.jpg"
keywords: ["Latest News", "MDMA Seizure", "Koyilandy"]
---

# കോഴിക്കോട് കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു 

> **Lead Summary:** **കോഴിക്കോട്: [** കൊയിലാണ്ടി മുത്താമ്പിയിൽ ലഹരിമരുന്നുമായി യുവാവിനെ പോലീസ് പിടികൂടി. ഊരള്ളൂർ കുഴിച്ചാൽ മീത്തൽ ലിബിൻ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം നിന്ന് 1.40 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

## Article Content

**കോഴിക്കോട്: [** കൊയിലാണ്ടി മുത്താമ്പിയിൽ ലഹരിമരുന്നുമായി യുവാവിനെ പോലീസ് പിടികൂടി. ഊരള്ളൂർ കുഴിച്ചാൽ മീത്തൽ ലിബിൻ ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം നിന്ന് 1.40 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കഴിഞ്ഞദിവസം രാത്രി മുത്താമ്പിയിലായിരുന്നു സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു കാറിൽ തട്ടിയതിനെത്തുടർന്ന് തർക്കമുണ്ടായി. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതിനെത്തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

അറസ്റ്റിലായ ലിബിനൊപ്പം ബൈക്കിൽ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു. പോലീസ് എത്തുന്നതുകണ്ട് ഇവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കൊയിലാണ്ടി എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ പോയവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372789/koyilandy-youth-arrested-mdma-bike-dispute)