---
title: "അയ്യേ... കഷ്ടം തന്നെ...! രാത്രി ഉണക്കിയിടുന്ന സ്ത്രീകളുടെ അടിവസ്ത്രം കട്ടെടുത്ത് ധരിക്കും, പിറ്റേന്ന് രാവിലെ തിരിച്ച് വെക്കും, യുവാവിന്റെ വിചിത്ര വൈകൃതം ക്യാമറയിൽ"
english_title: "Man Arrested In Bengaluru For Stealing And Returning Women's Undergarments"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372741/bengaluru-man-arrested-stealing-undergarments-hoysala-nagar-new-update"
published_at: "2026-07-16T14:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5897f166779_bengaluru-man-arrested-stealing-undergarments-hoysala-nagar.jpg"
keywords: ["Bengaluru", "Crime", "CCTV", "Police Arrest", "Hoysala Nagar"]
---

# അയ്യേ... കഷ്ടം തന്നെ...! രാത്രി ഉണക്കിയിടുന്ന സ്ത്രീകളുടെ അടിവസ്ത്രം കട്ടെടുത്ത് ധരിക്കും, പിറ്റേന്ന് രാവിലെ തിരിച്ച് വെക്കും, യുവാവിന്റെ വിചിത്ര വൈകൃതം ക്യാമറയിൽ

> **Lead Summary:** **ബെംഗളൂരു: ** പലതരം മോഷണങ്ങൾ പതിവാകുന്നുണ്ടെങ്കിലും ഏവരെയും അമ്പരപ്പിക്കുന്ന ഒരു മോഷണ കഥയാണ് ഹൊയ്‌സാല നഗറില്‍ നിന്നും പുറത്ത് വരുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും, പിറ്റേന്ന് അത് തിരിച്ചുവെക്കുകയും ചെയ്യുന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്.

## Article Content

**ബെംഗളൂരു: ** പലതരം മോഷണങ്ങൾ പതിവാകുന്നുണ്ടെങ്കിലും ഏവരെയും അമ്പരപ്പിക്കുന്ന ഒരു മോഷണ കഥയാണ് ഹൊയ്‌സാല നഗറില്‍ നിന്നും പുറത്ത് വരുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും, പിറ്റേന്ന് അത് തിരിച്ചുവെക്കുകയും ചെയ്യുന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്.

അസം സ്വദേശിയായ അബ്ദുൾ ഹുസൈൻ (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടെറസിൽ ഉണക്കാനിടുന്ന വസ്ത്രങ്ങൾ രാത്രിയിൽ കാണാതാവുകയും പിറ്റേന്ന് അവ തിരികെ വരികയും ചെയ്യുന്നതിൽ സംശയം തോന്നിയ വീട്ടുകാർ ഒളിക്യാമറ സ്ഥാപിച്ചതോടെയാണ് ലൈംഗിക വൈകൃതം പുറത്തായത്.

ജൂലൈ 2-ന് പുലർച്ചെ 3 മണിയോടെയാണ് മോഷ്ടാവ് ടെറസിൽ കയറുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. മുൻപ് കൊണ്ടുപോയ അടിവസ്ത്രം തിരികെ വെച്ച ശേഷം മറ്റൊരെണ്ണം എടുത്ത് ഇയാൾ പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സ്ത്രം മോഷ്ടിക്കുന്നതിനിടെ ഇയാൾ ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്.ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് രാത്രി മുഴുവൻ ധരിച്ച ശേഷം പിറ്റേന്ന് തിരികെ കൊണ്ടുവെക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. തുടർന്ന് പുതിയ വസ്ത്രം മോഷ്ടിക്കുന്നു. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ സമാനമായ മറ്റ് കേസുകൾ ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372741/bengaluru-man-arrested-stealing-undergarments-hoysala-nagar-new-update)