---
title: "'ഇനി ആരും കാണാൻ വരേണ്ട, പിണറായി വിജയൻ വിളിച്ചാൽ തിരിച്ച് വിളിക്കും; ഒരു മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദകൾ വി.ഡി. സതീശൻ കാണിച്ചില്ല' -ജി സുകുമാരൻ നായർ"
english_title: "G Sukumaran Nair Alleges Denial Of Meeting With CM VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372541/g-sukumaran-nair-kerala-cm-meeting-denied"
published_at: "2026-07-15T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57590f1c427_g-sukumaran-nair-kerala-cm-meeting-denied.jpg"
keywords: ["NSS", "G Sukumaran Nair", "VD Satheesan", "Chief Minister"]
---

# 'ഇനി ആരും കാണാൻ വരേണ്ട, പിണറായി വിജയൻ വിളിച്ചാൽ തിരിച്ച് വിളിക്കും; ഒരു മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദകൾ വി.ഡി. സതീശൻ കാണിച്ചില്ല' -ജി സുകുമാരൻ നായർ

> **Lead Summary:** പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വീണ്ടും ആവർത്തിച്ചു. പ്രൈവറ്റ് സെക്രട്ടറി മുഖേന രണ്ട് തവണ ഫോൺ ചെയ്ത് കാര്യം വിശദീകരിച്ചിട്ടും അനുകൂല മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വീണ്ടും ആവർത്തിച്ചു. പ്രൈവറ്റ് സെക്രട്ടറി മുഖേന രണ്ട് തവണ ഫോൺ ചെയ്ത് കാര്യം വിശദീകരിച്ചിട്ടും അനുകൂല മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

> "എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് സന്ദർശന അനുമതി നിഷേധിച്ചിട്ടില്ലെന്നും എന്നെ കാണുമെന്നും ഇന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ അത് സത്യമല്ല" എന്ന് സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്കായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആറ് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരികെ വിളിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

> "ഒരാഴ്ച കഴിഞ്ഞ് വീണ്ടും ശ്രമിച്ചു. അപ്പോൾ ഒരാഴ്ച കഴിഞ്ഞ് കാണാമെന്നാണ് മറുപടി ലഭിച്ചത്. എറണാകുളത്ത് വെച്ച് കാണാൻ താൽപ്പര്യമില്ല. എന്നെ കാണാൻ ആരും വരേണ്ടതുമില്ല" എന്നും സുകുമാരൻ നായർ വ്യക്തമാക്കി.താൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണാൻ അനുമതി ചോദിച്ചതല്ലെന്നും മുഖ്യമന്ത്രിയെ കാണാനാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ ഒരു വോട്ടറാണ്. പ്രമുഖ സംഘടനാ നേതാവ് എന്ന പരിഗണന പോലും ലഭിച്ചില്ല.

> ഒരു മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദകൾ പാലിക്കപ്പെട്ടില്ല. ആരുടെ മുന്നിലും പിച്ചച്ചട്ടിയുമായി പോയിട്ടില്ല" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അനുമതി നിഷേധിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന "കള്ളമാണ്" എന്നും സുകുമാരൻ നായർ വിമർശിച്ചു.

മുൻ മുഖ്യമന്ത്രിമാരിൽ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പിണറായി വിജയൻ ആയിരുന്നെങ്കിൽ ഫോൺ എടുത്ത് സംസാരിക്കുമായിരുന്നുവെന്നും തിരക്കുണ്ടെങ്കിൽ തിരിച്ച് വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിന് ഇതിന് മുമ്പ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372541/g-sukumaran-nair-kerala-cm-meeting-denied)