---
title: "വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു "
english_title: "Vagamon Child Abuse Case Twenty Year Old Relative Arrested Police Negligence Allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372437/vagamon-child-abuse-case-relative-arrested-police-negligence"
published_at: "2026-07-15T08:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48aa628fd64_rape.jpg"
keywords: ["vagamon child abuse", "idukki crime news", "kerala police negligence case", "Idukki", "Rape Case"]
---

# വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു 

> **Lead Summary:** **ഇടുക്കി: **വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കേസിൽ 20 വയസുകാരിയായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രതിക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

## Article Content

**ഇടുക്കി: **വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കേസിൽ 20 വയസുകാരിയായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രതിക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായെന്നും പ്രതിയെ പിടികൂടാൻ ബോധപൂർവ്വം വൈകിച്ചുവെന്നും ആരോപിച്ച് കുട്ടികളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം 10-നും മെയ് 16-നുമായാണ് കുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ വാഗമൺ പൊലീസിൽ കേസുകൾ രജിസ്റ്റർ ചെയ്തത്.

എന്നാൽ കേസ് എടുത്ത് ഒരു മാസത്തിലേറെ കഴിഞ്ഞ ജൂൺ 21-നാണ് 20-കാരിയായ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇതിനോടകം തന്നെ പ്രതി കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം സംഘടിപ്പിച്ചിരുന്നു. പൊലീസ് മനഃപൂർവ്വം അറസ്റ്റ് വൈകിച്ചതുകൊണ്ടാണ് പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്ന് കുട്ടികളുടെ കുടുംബം ശക്തമായി ആരോപിക്കുന്നു.

ഇതിന് പുറമേ, പരാതിയുമായി ചെന്ന തങ്ങളോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി. കുട്ടികൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രാദേശിക പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ബോധ്യമായതോടെ, ഉന്നത ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372437/vagamon-child-abuse-case-relative-arrested-police-negligence)