---
title: "വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്"
english_title: "Kerala Police To Issue Lookout Circular Against YouTuber Thoppi Nihad In Obscene Video Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372283/thoppi-nihad-lookout-circular-kerala-police-obscene-video-case"
published_at: "2026-07-14T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55c60207888_thoppi-nihad-lookout-circular-kerala-police-obscene-video-case.jpg"
keywords: ["Latest News", "Thoppi Nihad", "Lookout Circular", "Social Media"]
---

# വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്

> **Lead Summary:** **കൊച്ചി: [** സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിനെതിരെ അന്വേഷണം ശക്തമാക്കി പോലീസ്. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു.

## Article Content

**കൊച്ചി: [** സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിനെതിരെ അന്വേഷണം ശക്തമാക്കി പോലീസ്. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ തൊപ്പിക്കും സുഹൃത്തുക്കൾക്കും പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരും ഇതുവരെ ഹാജരായിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറിയ തൊപ്പി ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം.

ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർത്തിട്ടുണ്ട്. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ ആലുവ റൂറൽ സൈബർ പോലീസാണ് ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നാണ് സുഹൃത്തുക്കളുടെ നഗ്നവീഡിയോകൾ പ്രചരിപ്പിച്ചതായി എഫ്‌ഐആറിൽ വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372283/thoppi-nihad-lookout-circular-kerala-police-obscene-video-case)