---
title: "'രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല,  പൊതുവേദിയിലെ അധിക്ഷേപം അവസാനിപ്പിക്കണം'; ജി സുധാകരന് താക്കീതുമായി സിപിഎം"
english_title: "CPM Warns Kerala Congress MLA G Sudhakaran Over Public Remarks, KC Venugopal Supports"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371967/g-sudhakaran-cpm-warning-alappuzha-political-row-kc-venugopal-new"
published_at: "2026-07-12T10:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a531e00bd0aa_sudhakran.jpg"
keywords: ["G Sudhakaran", "CPM", "KC Venugopal", "Congress", "R Nasar", "Political Controversy"]
---

# 'രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല,  പൊതുവേദിയിലെ അധിക്ഷേപം അവസാനിപ്പിക്കണം'; ജി സുധാകരന് താക്കീതുമായി സിപിഎം

> **Lead Summary:** **ആലപ്പുഴ: **മുൻ മന്ത്രിയും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനെതിരെ പരസ്യ താക്കീതുമായി സിപിഎം നേതൃത്വം രംഗത്ത്. പൊതുവേദികളിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും നിരന്തരം അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ നൽകിയ മുന്നറിയിപ്പ്.

## Article Content

**ആലപ്പുഴ: **മുൻ മന്ത്രിയും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനെതിരെ പരസ്യ താക്കീതുമായി സിപിഎം നേതൃത്വം രംഗത്ത്. പൊതുവേദികളിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും നിരന്തരം അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ നൽകിയ മുന്നറിയിപ്പ്.

രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല . സുധാകരൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സുധാകരന്റെ സമീപനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ അത് ജില്ലയിൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും ആർ. നാസർ പറഞ്ഞു.

നീർക്കുന്നം സ്‌കൂളിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങളാണ് ഇരുപക്ഷവും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാക്കിയത്. സംഭവത്തിന് പിന്നാലെ ജി. സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഔദ്യോഗിക വേദികൾ പാർട്ടിയെയും നേതൃത്വത്തെയും അപമാനിക്കാനായി സുധാകരൻ ഉപയോഗിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം.

അതിനിടെ പൊതിച്ചോറുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ സുധാകരൻ മലക്കം മറിഞ്ഞു.  മെഡിക്കൽ കോളജിൽ വിവിധ സംഘടനകളുടെ പൊതിച്ചോറ് വിതരണം നിർത്തിവയ്ക്കണമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവന സുധാകരൻ തിരുത്തിയത്.

പൊതിച്ചോറ് വിതരണം നിർത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും മെഡിക്കൽ കോളേജിനുള്ളിൽ വെച്ച് പാചകം ചെയ്യുന്നതിന് പകരം പുറത്ത് പാചകം ചെയ്ത് എത്തിക്കണം എന്നാണ് താൻ പറഞ്ഞതെന്ന് സുധാകരൻ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371967/g-sudhakaran-cpm-warning-alappuzha-political-row-kc-venugopal-new)