---
title: " മൃതദേഹം കടലിൽ ഒഴുകിയെത്തിയതാണോ? കാലിലെ മാംസഭാഗങ്ങൾ  അഴുകി, അസ്ഥികൾ പുറത്തേക്ക്..:  നെല്ലിക്കുന്ന് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞ സംഭവം; അന്വേഷണം ഊർജിതം "
english_title: "Headless Body Washes Ashore at Nellikkunnu Beach Kasaragod, Police Probe On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/371875/kasaragod-nellikunnu-beach-headless-body-found-police-investigation"
published_at: "2026-07-11T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a521c6b6982e_DEAD.jpg"
keywords: ["Kasaragod News", "Nellikkunnu Beach", "Headless Body", "Kasaragod Crime", "Coastal Police", "Missing Person", "Kerala News", "Unidentified Body"]
---

#  മൃതദേഹം കടലിൽ ഒഴുകിയെത്തിയതാണോ? കാലിലെ മാംസഭാഗങ്ങൾ  അഴുകി, അസ്ഥികൾ പുറത്തേക്ക്..:  നെല്ലിക്കുന്ന് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞ സംഭവം; അന്വേഷണം ഊർജിതം 

> **Lead Summary:** **കാസര്‍കോട്: **നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ് . ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് കടൽത്തീരത്തേക്ക് അടിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്‌. ടൗൺ പൊലീസ് പരിശോധന നടത്തി. മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കാസര്‍കോട്: **നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ് . ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് കടൽത്തീരത്തേക്ക് അടിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്‌. ടൗൺ പൊലീസ് പരിശോധന നടത്തി. മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന്റെ തല പൂർണമായും വേർപ്പെട്ട നിലയിലാണുള്ളത്. കാലിലെ മാംസഭാഗങ്ങളും അഴുകി അസ്ഥികൾ പുറത്തേക്ക് കാണുന്ന അവസ്ഥയിലാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തില്‍ ബേക്കല്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചത് . എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയില്‍പ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്.

കടലില്‍ വീണപ്പോള്‍ തല വിച്ഛേദിക്കപ്പെട്ടതാണോ എന്നതടക്കമുള്ള സംശയങ്ങളും പൊലീസിനുണ്ട്. ബേക്കല്‍ കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മൃതദേഹത്തിന്റെ കഴുത്ത് മുതല്‍ താഴേക്ക് ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നാണ് മത്സത്തൊഴിലാളികള്‍ പറയുന്നത്. വലയില്‍ കുടുങ്ങിയ അടയാളമുണ്ടെന്നും പറയുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചും, കര്‍ണാടക അതിര്‍ത്തിയായതിനാല്‍ അയല്‍സംസ്ഥാനത്ത് നിന്നുള്ള ആളാണോ എന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/371875/kasaragod-nellikunnu-beach-headless-body-found-police-investigation)