---
title: " സംഘപരിവാർ അനുകൂലിക്ക് എന്തിനാണ് ഈ പദവി? ജനങ്ങള്‍ക്ക് യുഡിഎഫിന് മേലുള്ള വിശ്വാസത്തിൽ മങ്ങലേറ്റാൽ പ്രത്യാഘാതം ഗുരുതരമാകും', തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ദുൽഖിഫിൽ"
english_title: "Be cautious; Dulquith on Seshadri Nath's appointment recommendation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369503/be-cautious-dulquith-on-seshadri-naths-appointment-recommendation-"
published_at: "2026-06-30T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43980e96f83_congres.jpg"
keywords: ["State Election Commissioner Kerala controversy", "N Seshadrinath", "VP Dulkhifil Youth Congress", "SEC appointment"]
---

#  സംഘപരിവാർ അനുകൂലിക്ക് എന്തിനാണ് ഈ പദവി? ജനങ്ങള്‍ക്ക് യുഡിഎഫിന് മേലുള്ള വിശ്വാസത്തിൽ മങ്ങലേറ്റാൽ പ്രത്യാഘാതം ഗുരുതരമാകും', തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ദുൽഖിഫിൽ

> **Lead Summary:** **കോഴിക്കോട്: **രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ ഇത്തരം പദവികളില്‍ നിയമിക്കരുത്.** **എന്‍ ശേഷാദ്രിനാഥിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍.

## Article Content

**കോഴിക്കോട്: **രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ ഇത്തരം പദവികളില്‍ നിയമിക്കരുത്.** **എന്‍ ശേഷാദ്രിനാഥിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍.

രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ ഇത്തരം പദവികളില്‍ നിയമിക്കരുതെന്നും സംഘപരിവാര്‍ അനുകൂല ജുഡീഷ്യല്‍ സംവിധാനം ഉണ്ടാക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വരെ നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്ത വ്യക്തിയെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദവിയില്‍ നിയമിക്കാന്‍ തീരുമാനിച്ചതെന്നും ദുല്‍ഖിഫില്‍ വിമര്‍ശിച്ചു.

വ്യക്തമായ തെളിവുകള്‍ സഹിതം പരാതികള്‍ ഉയര്‍ന്നിട്ടും അന്വേഷണം നടത്താന്‍ അധികാരികള്‍ തയ്യാറാകുന്നില്ല എന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും ദുല്‍ഖിഫില്‍ കുറ്റപ്പെടുത്തി. കെപിസിസി ജനറല്‍ സെക്രട്ടറിക്ക് പിഎം നിയാസിന് പിന്നാലെയാണ് വി പി ദുല്‍ഖിഫിലും രംഗത്തെത്തുന്നത്.  

ജനങ്ങള്‍ക്ക് യുഡിഎഫിന് മേലുള്ള വിശ്വാസത്തില്‍ എന്തെങ്കിലും തരത്തിലുള്ള മങ്ങലേറ്റാല്‍ മുന്നണിയിലും കോണ്‍ഗ്രസിലുമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അതീവഗുരുതരമായിരിക്കും. സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭരണത്തിന് കൃത്യമായൊരു മതനിരപേക്ഷ ബദലാണ് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷക്കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇത്തരം നിയമനങ്ങളില്‍ കോണ്‍ഗ്രസും യുഡിഎഫും ഇനിയെങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജനാധിപത്യത്തെ സംരക്ഷിക്കാനും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനും ജാഗ്രതയോടെയുള്ള ശക്തമായ ഇടപെടലുകള്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ടെന്നും ദുല്‍ഖിഫില്‍ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369503/be-cautious-dulquith-on-seshadri-naths-appointment-recommendation-)