---
title: "'സജിതയുടെ യോഗ്യതയെന്ത് ? കാർഷിക സർവകലാശാല നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാർ'; ഗവർണർക്കെതിരെ മന്ത്രി റോജി എം. ജോൺ"
english_title: "Agricultural University Vice Chancellor, BJP organizational leader Sajitha Rani, and Higher Education Minister Roji M. John against the Governor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368921/agricultural-university-vice-chancellor-bjp-organizational-leader-sajitha-rani-and-higher-education-minister-roji-m-john-against-the-governor"
published_at: "2026-06-28T06:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40770773c23_roji.jpg"
keywords: ["Latest News", "Agricultural University Vice Chancellor", "Sajitha Rani", "Higher Education Minister", "Roji M. John"]
---

# 'സജിതയുടെ യോഗ്യതയെന്ത് ? കാർഷിക സർവകലാശാല നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാർ'; ഗവർണർക്കെതിരെ മന്ത്രി റോജി എം. ജോൺ

> **Lead Summary:** ** കാ**ർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.

## Article Content

** കാ**ർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.

കാർഷിക സർവകലാശാല വൈസ് ചാൻസിലർ നിയമനം ജനാധിപത്യ വ്യവസ്ഥയുടെ ലംഘനം. നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാർ. എന്നാൽ സംസ്ഥാന സർക്കാർ നൽകിയ പട്ടിക പോലും പരിഗണിക്കാതെയാണ് ടി സജിത റാണിയുടെ നിയമനം. 

സജിതയുടെ യോഗ്യതയെന്തെന്ന് എനിക്കറിയില്ല. കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും. സർക്കാർ നൽകിയ ലിസ്റ്റ് പരിഗണിക്കാതെയാണ് നിയമനം വന്നിട്ടുള്ളത്.

ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിപ്പോഴും തുടരുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സർവകലാശാലകളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായിരിക്കും. പക്ഷേ കേന്ദ്രസർക്കാർ ചാൻസലറെ ഉപയോഗപ്പെടുത്തിക്കൊണ്ട് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഇപ്പോഴത്തേത്. സർവ്വകലാശാല ആക്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് ചില നിയമപരമായ തടസ്സങ്ങളുണ്ട്. അതുകൂടി പരിശോധിച്ചു തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം കേരള അഗ്രിക്കൾച്ചറർ യൂണിവേഴ്സിറ്റി താൽക്കാലിക വൈസ് ചാൻസലർ നിയമനം, ഗവർണ്ണറുടെ തീരുമാനത്തെ തള്ളാതെ കൃഷി മന്ത്രി ടി സിദ്ദിഖ് രംഗത്തെത്തി.

അക്കാദമിക് എക്സലൻസിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പേരുകൾ നിർദ്ദേശിച്ചത്. എന്നാൽ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് ലോക് ഭവന്റെ വിശദ്ദീകരണം.

സർക്കാർ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ഒരു കേടുപാടും ഇല്ലാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ വഹിക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പിന്നീട് പറയും. സർക്കാർ നൽകിയ പേരല്ല നിലവിൽ നിന്ന് ഉത്തരവാതിരിക്കുന്നത്. അപ്പോയിന്റിംഗ് അതോറിറ്റി ചാൻസലർ ആണെന്നും ടി സിദ്ധിഖ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368921/agricultural-university-vice-chancellor-bjp-organizational-leader-sajitha-rani-and-higher-education-minister-roji-m-john-against-the-governor)