---
title: "യാത്രയ്ക്കിടെ സ്കൂട്ടറിന്റെ ബ്രേക്ക് തകർന്നു; കണ്ണംബയിൽ മകന്റെ മുന്നിൽ റോഡിലേക്ക് തെറിച്ചുവീണ്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Road accident in Kannamba, Homemaker travelling with son dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366722/road-accident-in-kannamba-homemaker-travelling-with-son-dies-"
published_at: "2026-06-18T12:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2558b10ba4d_death.jpg"
keywords: ["Latest News", "Kannamba", "Road Accident", "Varkala"]
---

# യാത്രയ്ക്കിടെ സ്കൂട്ടറിന്റെ ബ്രേക്ക് തകർന്നു; കണ്ണംബയിൽ മകന്റെ മുന്നിൽ റോഡിലേക്ക് തെറിച്ചുവീണ്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** വർക്കല: കണ്ണംബ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15-ഓടെ മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം.

## Article Content

വർക്കല: കണ്ണംബ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15-ഓടെ മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറായതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. വാഹനത്തിൽനിന്ന് പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നഗരസഭ മുൻ കൗൺസിലർ പ്രദീപിന്റെ സഹോദരിയാണ് പ്രമീള. അപകടത്തിൽ പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366722/road-accident-in-kannamba-homemaker-travelling-with-son-dies-)