---
title: " മത്തി തൊട്ടാൽ പൊള്ളും .....! ട്രോളിങ് നിരോധനം, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു, മത്തിവില 400-ലേക്ക്"
english_title: "Trawling ban, fish prices in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366067/trawling-ban-fish-prices-in-the-state"
published_at: "2026-06-15T11:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f9653a36d1_FISH.jpg"
keywords: ["Trawling ban", "Fish prices", "Kerala trawling"]
---

#  മത്തി തൊട്ടാൽ പൊള്ളും .....! ട്രോളിങ് നിരോധനം, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു, മത്തിവില 400-ലേക്ക്

> **Lead Summary:** **തിരുവനന്തപുരം : ** ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ സംസ്ഥാനത്തെ മത്സ്യവിപണിയിൽ വില കുതിച്ചുയരുന്നു. നിരോധനത്തിന് തൊട്ടുമുൻപുതന്നെ കടലിൽ മത്സ്യലഭ്യത കുറവായതിനാൽ വിപണിയിൽ വില കൂടുതലായിരുന്നു.

## Article Content

**തിരുവനന്തപുരം : ** ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ സംസ്ഥാനത്തെ മത്സ്യവിപണിയിൽ വില കുതിച്ചുയരുന്നു. നിരോധനത്തിന് തൊട്ടുമുൻപുതന്നെ കടലിൽ മത്സ്യലഭ്യത കുറവായതിനാൽ വിപണിയിൽ വില കൂടുതലായിരുന്നു.

എന്നാൽ, ട്രോളിങ് നിരോധനം ഔദ്യോഗികമായി പ്രാബല്യത്തിലായതോടെ മത്സ്യം സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് വില ഉയർന്നിരിക്കുകയാണ്. മത്തിവില കിലോയ്ക്ക് 340–360 രൂപ വരെയായി.

ചില പ്രദേശങ്ങളിൽ കിലോയ്ക്ക് 400 രൂപ വരെ ഈടാക്കുന്നുണ്ട്. അയല, ചൂര, കട്‌ല, തിലാപ്പിയ എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. കടൽമത്സ്യങ്ങൾക്ക് പുറമേ കായൽ മത്സ്യങ്ങളുടെ വിലയിലും കുതിപ്പുണ്ട്.

കണവ, കരിമീൻ, ചെമ്മീൻ എന്നിവയുടെ വിലയും കൂടി. ഇതോടെ പല ഹോട്ടലുകളിലും മെനുവിൽനിന്ന് മീൻ വിഭവങ്ങൾ താൽക്കാലികമായി ഒഴിവാക്കിത്തുടങ്ങി.

വരുംദിവസങ്ങളിൽ ഊണിനൊപ്പമുള്ള മീൻ വറുത്തതിനും കറിക്കും വില കൂട്ടേണ്ടി വരുമെന്നും ഹോട്ടലുടമകൾ പറയുന്നു. മത്സ്യവില കുതിച്ചുയർന്നത് ഇറച്ചി, പച്ചക്കറി വിപണികളെ ബാധിച്ചു. കോഴിയിറച്ചിക്കും പച്ചക്കറികൾക്കും വില കൂടിത്തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366067/trawling-ban-fish-prices-in-the-state)