---
title: "ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്‌പാൽ റാണ അന്തരിച്ചു "
english_title: "Indian shooting Jaspal Rana passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365460/indian-shooting-jaspal-rana-passes-away"
published_at: "2026-06-12T11:03:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b9ace6eb5f_vdgh.jpg"
keywords: ["latest news", "sports", "shooting", "Jaspal Rana"]
---

# ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്‌പാൽ റാണ അന്തരിച്ചു 

> **Lead Summary:** **[www.truevisionnews.com )]** ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊരാളാണ് ജസ്‌പാൽ റാണ. കളിക്കാരനായും മികച്ച പരിശീലകനായും ഇന്ത്യൻ കായികരംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.

## Article Content

**[www.truevisionnews.com )]** ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊരാളാണ് ജസ്‌പാൽ റാണ. കളിക്കാരനായും മികച്ച പരിശീലകനായും ഇന്ത്യൻ കായികരംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.

 1994-ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി അദ്ദേഹം ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. കോമൺവെൽത്ത് ഗെയിംസിന്റെ 4 എഡിഷനുകളിലായി 9 സ്വർണമടക്കം ആകെ 15 മെഡലുകളാണ് ജസ്‌പാൽ റാണ രാജ്യത്തിനായി കൊയ്തത്. പാരീസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാക്കറിന്റെ പരിശീലകനായിരുന്നു അദ്ദേഹം.

കായികരംഗത്തെ മികച്ച പ്രകടനത്തിന് തന്റെ 18-ാം വയസ്സിൽ അദ്ദേഹം അർജുന അവാർഡിന് അർഹനായി.  രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോൾ അദ്ദേഹത്തിന് വെറും 21 വയസ്സായിരുന്നു പ്രായം.  ഇന്ത്യൻ ഷൂട്ടിങ് താരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ മികച്ച കോച്ചിങ്ങിനുള്ള ദ്രോണാചാര്യ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365460/indian-shooting-jaspal-rana-passes-away)