---
title: "വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു"
english_title: "Electricity Department contract worker dies after being electrocuted while restoring power lines"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364570/electricity-department-contract-worker-dies-after-being-electrocuted-while-restoring-power-lines"
published_at: "2026-06-07T22:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a25a6dcd3b03_shock_death.jpg"
keywords: ["Latest News", "Electricity Department", "Shock Death", "Alappuzha"]
---

# വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഷോക്കേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴയിൽ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് നളന്ദ ജങ്ഷനു സമീപം കൊച്ചുതയ്യിൽ പരേതനായ മണിയുടെ മകൻ എം രഞ്ജിത്ത് ആണ് മരിച്ചത്.

## Article Content

**ആലപ്പുഴ: ** ആലപ്പുഴയിൽ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വൈദ്യുതി വകുപ്പ് കരാർ തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് നളന്ദ ജങ്ഷനു സമീപം കൊച്ചുതയ്യിൽ പരേതനായ മണിയുടെ മകൻ എം രഞ്ജിത്ത് ആണ് മരിച്ചത്.

ശനിയാഴ്ച പകലായിരുന്നു സംഭവം. കാറ്റിലും മഴയിലും മരംവീണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ട അർത്തുങ്കൽ മുട്ടുകൽ ഭാഗത്തെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലിക്കിടെ, ചാരിവെച്ച ഏണിയുമായി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഗീതു. മക്കൾ: ദേവതീർഥ്, രുദ്രതീർഥ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364570/electricity-department-contract-worker-dies-after-being-electrocuted-while-restoring-power-lines)