---
title: "വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു"
english_title: "Prashanth and Ashok return to service after controversies; suspension lifted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364319/prashanth-and-ashok-return-to-service-after-controversies-suspension-lifted"
published_at: "2026-06-06T17:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2406f29a8a5_Prashanth_and_Ashok_return_to_service.jpg"
keywords: ["Latest News", "IAS Officers", "N Prashanth IAS", "B Ashok IAS"]
---

# വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

> **Lead Summary:** തിരുവനന്തപുരം: ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും പരസ്യമായി വിമർശിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ടിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ചു. ഇരുവരെയും സർവീസിലേക്ക് തിരിച്ചെടുക്കുന്ന ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവെച്ചു. കഴിഞ്ഞ രണ്ടു വർഷമായി എൻ. പ്രശാന്തും, ഒന്നര വർഷമായി ഡോ. ബി. അശോകും സസ്‌പെൻഷനിലാണ്.

## Article Content

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും പരസ്യമായി വിമർശിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ടിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ചു. ഇരുവരെയും സർവീസിലേക്ക് തിരിച്ചെടുക്കുന്ന ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവെച്ചു. കഴിഞ്ഞ രണ്ടു വർഷമായി എൻ. പ്രശാന്തും, ഒന്നര വർഷമായി ഡോ. ബി. അശോകും സസ്‌പെൻഷനിലാണ്.

വിമര്‍ശിച്ചതിന്റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്ന് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോള്‍ 2 പേര്‍ പുറത്തുനില്‍ക്കുന്നത് ഉചിതമല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തി.

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ രണ്ടു വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലാണു പ്രശാന്ത്. പിണറായി വിജയനെയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് അഭിമുഖം നല്‍കിയതിനു പിന്നാലെ കഴിഞ്ഞ മാസം മുന്‍പാണ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേല്‍ ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364319/prashanth-and-ashok-return-to-service-after-controversies-suspension-lifted)