---
title: "കാസർഗോഡ് കാഞ്ഞങ്ങാട്  സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു, വൻ ദുരന്തം ഒഴിവായത് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ"
english_title: "The perimeter wall of Kanhangad UBMC School collapsed."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364084/the-perimeter-wall-of-kanhangad-ubmc-school-collapsed"
published_at: "2026-06-05T17:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22b999541fd_RAIN_EFCT.jpg"
keywords: []
---

# കാസർഗോഡ് കാഞ്ഞങ്ങാട്  സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു, വൻ ദുരന്തം ഒഴിവായത് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ

> **Lead Summary:** **കാസർഗോഡ് : **കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

## Article Content

**കാസർഗോഡ് : **കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

കുട്ടികളടക്കമുള്ളവർ സ്ഥിരമായി നടന്നുപോകുന്ന വഴിയാണിത്. മതിലിന്റെ ജീർണാവസ്ഥ പല തവണയായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. 50 മീറ്റർ നീളം വരുന്നതാണ് ഈ മതിൽ.

അതേസമയം, സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് പേരാണ് മരിച്ചത്. കൊടുങ്ങല്ലൂരിൽ മരം വീണ് സ്കൂട്ടർ യാത്രികനും, കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികയുമാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364084/the-perimeter-wall-of-kanhangad-ubmc-school-collapsed)